Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് എട്ടിന്റെ പണി; ഇനി ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉപയോഗിക്കാന്‍ പറ്റില്ല !

പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് എട്ടിന്റെ പണി; ഇനി ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉപയോഗിക്കാന്‍ പറ്റില്ല !
, ഞായര്‍, 20 നവം‌ബര്‍ 2022 (08:36 IST)
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പുതിയ നിയമം വരുന്നു. 18 വയസിനു താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് എടുക്കാന്‍ വീട്ടുകാരുടെ സമ്മതം വേണമെന്ന പുതിയ നിയമമാണ് വരുന്നത്. പുതിയ വിവരസുരക്ഷാ ബില്‍ നിയമമായാല്‍ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ അനുവാദത്തോടെ മാത്രമേ കുട്ടിയുടെ വിവരങ്ങള്‍ ശേഖരിക്കാനാവൂ. കുട്ടികളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. 
 
നിലവില്‍ ഫെയ്‌സ്ബുക്കിലും മറ്റും 13 വയസിനു മുകളിലുള്ളവര്‍ക്ക് സ്വന്തം നിലയില്‍ അക്കൗണ്ട് സൃഷ്ടിക്കാം. 13 വയസ് കഴിഞ്ഞതായി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. എന്നാല്‍ പുതിയ ബില്‍ നിയമമായാല്‍ അത് സാധിക്കില്ല. രക്ഷിതാക്കളുടെ അനുവാദം വേണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിനോദയാത്ര: വാഹന പരിശോധനാ നടപടിക്രമങ്ങള്‍ പുതുക്കി