ചോക്ലേറ്റ് നിറത്തിലുള്ള പുതിയ പത്തു രൂപ നോട്ട് വരുന്നു !

പത്തു രൂപയുടെ പുതിയ നോട്ട് വരുന്നു

Webdunia
വ്യാഴം, 4 ജനുവരി 2018 (14:45 IST)
പത്തു രൂപയുടെ പുതിയ നോട്ട് വരുന്നു. ചോക്കലേറ്റ് ബ്രൗണ്‍ കളറലാണ് നോട്ടുകള്‍. നോട്ടില്‍ കൊണാറക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്. 100 കോടി നോട്ടുകള്‍ ഇതിനോടകം തന്നെ അച്ചടിച്ചു കഴിഞ്ഞുവെന്ന് ആര്‍ബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. 
 
കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാര്‍ പത്ത് രുപാ നോട്ടിന്‍റെ ഡിസൈന് അംഗീകാരം നല്‍കിയത്. 2005ലാണ് പത്ത് രൂപ നോട്ടിന്റെ ഡിസൈന്‍ മാറ്റിയത്. മഹാത്മാഗാന്ധി സീരിസിലുള്ള 200ന്റെയും 50ന്റെയും നോട്ടുകള്‍ കഴിഞ്ഞ ആഗസ്റ്റില്‍ പുറത്തിറക്കിയിരുന്നു. കള്ളനോട്ടുകളുടെ ക്രയവിക്രയം തടയുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് മൂല്യം കുറഞ്ഞ നോട്ടുകള്‍ പുറത്തിറക്കുന്നത്.
 
 നോട്ടു നിരോധനത്തോടെ വിപണിയിലെത്തുന്നത് തടയുന്നതിന് വേണ്ടി അതീവ സുരക്ഷാ മാനദണ്ഡങ്ങളുണ്ടെന്ന അവകാശ വാദത്തോടെയാണ് സര്‍ക്കാര്‍ നോട്ടുകള്‍ വിപണിയിലെത്തിച്ചത്. കള്ളനോട്ടുകളും കള്ളപ്പണവും തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍  500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതോടെയാണ് പുതിയ 500, 2000 നോട്ടുകള്‍ പുറത്തിറക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രേഖകൾ പരിശോധിക്കാതെ ജാമ്യമില്ല, ടി പി വധക്കേസ് പ്രതികളുടെ ജാമ്യഹർജി തള്ളി സുപ്രീം കോടതി

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്:വോട്ടർപട്ടികയിൽ 2.86 കോടി വോട്ടർമാർ

തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

ചെങ്കോട്ട സ്‌ഫോടനത്തില്‍ അറസ്റ്റിലായ വനിതാ ഡോക്ടര്‍ക്ക് ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമെന്ന് സൂചന

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments