Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടൈഫോയ്ഡിനുള്ള പുതിയ വാക്സിനുമായി ഭാരത് ബയോടെക് രംഗത്ത്

ടൈപ്ബാര്‍-ടിസിവി: ടൈഫോയ്ഡിനു പുതിയ വാക്സിന്‍

ടൈഫോയ്ഡിനുള്ള പുതിയ വാക്സിനുമായി ഭാരത് ബയോടെക് രംഗത്ത്
ഹൈദരാബാദ് , വ്യാഴം, 4 ജനുവരി 2018 (13:53 IST)
മഴക്കാലത്ത് വേഗത്തില്‍ പടരുന്ന ഒരു രോഗമാണ് ടൈഫോയ്ഡ്. മലമൂത്രവിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. ഈച്ചകളും രോഗം പടര്‍ത്തും. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണു ലക്ഷണങ്ങള്‍. രക്തപരിശോധന നടത്തി രോഗം നിര്‍ണയിക്കാം. 
 
എന്നാല്‍ ഇപ്പോള്‍ മാരകമായ ടൈഫോയ്ഡിനെതിരെ ആറു മാസം പ്രായമായ കുഞ്ഞുങ്ങള്‍ക്കും പ്രായപൂര്‍ത്തിയായവര്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്ന പുതിയ വാക്സിന്‍ വികസിപ്പിച്ചെടുത്തതായി ഹൈദരാബാദ് കമ്പനിയായ ഭാരത് ബയോടെക് അറിയിച്ചു. 
 
ടൈപ്ബാര്‍-ടിസിവി എന്നറിയപ്പെടുന്ന വാക്സിനാണ് ഭാരത് ബയോടെക് കണ്ടുപിടിച്ചത്. വാക്സിന്റെ ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ണ വിജയമായിരുന്നുവെന്നു ഭാരത് ബയോടെക് എംഡി കൃഷ്ണ എം. ഇള പറഞ്ഞു.  സാല്‍മൊനല്ല ടിഫി എന്നറിയപ്പെടുന്ന മാരകമായ ബാക്ടീരിയ പടര്‍ത്തുന്ന ഒരു രോഗമാണ് ടൈഫോയ്ഡ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊണ്ണത്തടി കുറയ്ക്കാന്‍ കറുവപ്പട്ട ഫലപ്രദം !