Webdunia - Bharat's app for daily news and videos

Install App

സ്ക്രാപ്പ് പോളിസി: ഇന്ത്യയിൽ 20 വർഷമായ 51 ലക്ഷം വാഹനങ്ങൾ, 15 വർഷമായ 34 ലക്ഷം വണ്ടികൾ

Webdunia
ബുധന്‍, 3 ഫെബ്രുവരി 2021 (20:08 IST)
മലിനീകരണമുണ്ടാക്കുന്ന പഴയ വാഹനങ്ങൾ ഒഴിവാക്കുന്നതിനായി സർക്കാർ കൊണ്ടുവന്ന പൊളിക്കൽ നയത്തിൽ അവ്യക്തത. സ്വകാര്യവാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് 20 വര്‍ഷത്തിനു ശേഷവും പൊതുവാഹനങ്ങള്‍ 15 വര്‍ഷത്തിലും നടത്തണമെന്നാണ് നിയമത്തി‌ൽ പറയുന്നത്. ഇതിന് ശേഷം ഉടമകൾക്ക് വാഹനം പൊളിക്കാനായി നൽകാം.എന്നാല്‍, പൊതുവാഹനങ്ങള്‍ക്ക് വര്‍ഷംതോറും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. 
 
ഇപ്പോള്‍ കേരളത്തില്‍ പതിനഞ്ചുവര്‍ഷമാണ് സ്വകാര്യവാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി. പതിനഞ്ചുവര്‍ഷത്തിനുശേഷം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കി രജിസ്ട്രേഷൻ നീട്ടി നൽകും.ഇപ്പോള്‍ റോഡിലുള്ള വാഹനങ്ങള്‍ക്കാണോ അതോ പുതിയ വാഹനങ്ങള്‍ക്കാണോ നയം ബാധകമാകുക എന്നതിൽ അവ്യക്തതയുണ്ട്. നിയമം അനുസരിച്ച് പുതിയ രജിസ്ട്രേഷൻ ഉടമകൾക്ക് 20 വർഷം വരെ രജിസ്ട്രേഷൻ കാലാവധി ഉണ്ടായിരിക്കും.
 
20 വര്‍ഷത്തിനുമുകളില്‍ 51 ലക്ഷവും പതിനഞ്ചുവര്‍ഷത്തിനുള്ള മുകളിലുള്ള 34 ലക്ഷം വാഹനങ്ങളും ഇന്ത്യയിലുണ്ടെന്നാണ് ഏകദേശകണക്ക്. വാഹനങ്ങൾ പൊളിക്കുന്നത് മൂലം 10,000 കോടിയുടെ നിക്ഷേപവും 50,000 തൊഴിലവസരവും ഉണ്ടാവുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments