മുന്‍ കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു : യുവ എന്‍ജിനീയര്‍ അറസ്റ്റില്
മുന്‍ കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവ എന്‍ജിനീയര്‍ അറസ്റ്റില്.
മുന്‍ കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവ എന്‍ജിനീയര്‍ അറസ്റ്റില്‍. ഇരുപത്തിമൂന്നുകാരനായ ഐ ടി എന്‍ജിനിയറാണ് പിടിയിലായത്. മുന്‍ കാമുകിയായിരുന്ന ബി ടെക് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങളാണ് ഇയാള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്.
ഡല്‍ഹിയിലെ ഒരു പ്രമുഖ കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുമായി ഇയാള്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ഈ അടുത്തകാലത്താണ് ഇരുവരും തമ്മില്‍ പിരിഞ്ഞത്. അതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 24നാണ് ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തത്.
പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് യുവാവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് ഫോട്ടോകള്‍ അപ്ലോഡ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും ലാപ്ട്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്.