Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യാൻ അനുമതി; റോഡപകടങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യം

പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ച് അപകടം വരുത്തിയാൽ ശിക്ഷ അച്ഛന്

ന്യൂഡൽഹി
ന്യൂഡൽഹി , വ്യാഴം, 4 ഓഗസ്റ്റ് 2016 (08:04 IST)
മോട്ടോർ വാഹനനിയമ ഭേദഗതി ചെയ്യാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. റോഡപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മോട്ടോര്‍ വാഹന നിയമ ഭേദഗതിബില്ലിന് മന്ത്രിസഭ അനുമതി നൽകിയത്. റോഡപകടങ്ങൾ വഴി മരണപ്പെടുന്നവരുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഇത് തടയാൻ കർശനമായ നിർദേശങ്ങളാണ് ബില്ലിൽ പറഞ്ഞിരിക്കുന്നത്.
 
രജിസ്ട്രേഷൻ, ലൈസൻസ് സംബന്ധിച്ച വ്യവസ്ഥകൾ കർശനമാക്കും. റോഡപകടങ്ങളുമായി ബന്ധപ്പെട്ട് കുറ്റങ്ങളിലെ ശിക്ഷയും പിഴയും വർധിക്കും. നഷ്ടപരിഹാര തുകയും കൂട്ടും. ഇതെല്ലാം ഉൾപ്പെടുത്തി 28 വകുപ്പുകളാണ് പുതിയതായി ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആളുകളെ ഇടിച്ച് നിർത്താതെ പോകുന്നവർക്കും പിഴ വർധിപ്പിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകത്തവർ വരുത്തിവെക്കുന്ന അപകടങ്ങൾക്ക് ശിക്ഷ അനുഭവിക്കേണ്ടി വരിക രക്ഷിതാവ് ആയിരിക്കും. കുട്ടികളെ 'ജുവനൈൽ ജസ്റ്റിസ് ആക്ട്' പ്രകാരം വിചാരണ ചെയ്യും. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കുക; പിടിക്കപ്പെട്ടാല്‍ പതിനായിരം രൂപ പിഴ