Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറുപതോളം പാക് ഭീകരർ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറിയതായി റിപ്പോർട്ട്

ജമ്മു കശ്മീരിലെ അതിർത്തിവഴി അരുപതോളം പാക് ഭീകരർ നുഴഞ്ഞു കയറിയതായി റിപ്പോർട്ട്. ബിഎസ്എഫ്, ജമ്മു കശ്മീർ പൊലീസ്, സിആർപിഎഫ്, സൈന്യം തുടങ്ങിയവരെ മാത്രം ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

അറുപതോളം പാക് ഭീകരർ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറിയതായി റിപ്പോർട്ട്
ന്യൂഡൽഹി , ബുധന്‍, 29 ജൂണ്‍ 2016 (12:23 IST)
ജമ്മു കശ്മീരിലെ അതിർത്തിവഴി അരുപതോളം പാക് ഭീകരർ നുഴഞ്ഞു കയറിയതായി റിപ്പോർട്ട്. ബിഎസ്എഫ്, ജമ്മു കശ്മീർ പൊലീസ്, സിആർപിഎഫ്, സൈന്യം തുടങ്ങിയവരെ മാത്രം ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
 
ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ കമാൻഡർ അബു ദുജാനയാണ് ഭീകരർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത്. സുരക്ഷാസേനയുടെ നീക്കങ്ങൾ, അവരുടെ താമസകേന്ദ്രങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ഭീകരർക്ക് കൈമാറുന്നതും ഇയാളാണ്.
 
കശ്മീർ താഴ്‍വര കേന്ദ്രീകരിച്ചാണ് ഇയാൾ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നത്. പുതിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഇയാളെ പിടികൂടുന്നതിനായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി. 
 
കഴിഞ്ഞ ശനിയാഴ്ച പാംപോറിൽ സിആർപിഎഫ് വാഹനവ്യൂഹനത്തിനുനേരെയും കഴിഞ്ഞ വർഷം ഉധംപൂരിൽ ബിഎസ്എഫ് ജവാന്മാർക്കുനേരെയും ഉണ്ടായ ആക്രമണത്തിനു പിന്നിൽപ്രവർത്തിച്ചതും ഇയാളെന്നാണ് പൊലീസ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. ഭീകർ നുഴഞ്ഞുകയറിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അതിർത്തിപ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൈദരാബാദില്‍ വന്‍ഭീകരാക്രമണം നടത്താന്‍ പദ്ധതി: എന്‍ഐഎ നടത്തിയ റെയ്‌ഡില്‍ നാല് ഐഎസ് അനുകൂലികള്‍ പിടിയില്‍