Webdunia - Bharat's app for daily news and videos

Install App

നിസ്സാന്‍ മാഗ്‌നൈറ്റ് ഡിസംബര്‍ 2ന് വിപണിയിലേയ്ക്ക് എന്ന് റിപ്പോര്‍ട്ടുകള്‍

വെബ്ദുനിയ ലേഖകൻ
തിങ്കള്‍, 23 നവം‌ബര്‍ 2020 (15:02 IST)
നിസാന്റെ ഇന്ത്യയിലെ ആദ്യ കോംപാക്ട് എസ്യുവി മാഗ്‌നൈറ്റ് ഡിസംബര്‍ 2ന് ഇന്ത്യന്‍ വിപണിയിലേയ്ക്ക്. അവതരണ ദിവസം തന്നെ വാഹനത്തിന്റെ വിലയും നിസ്സാന്‍ പ്രഖ്യാപിയ്ക്കും. അടുത്ത വര്‍ഷം മാര്‍ച്ചോടെയായിരിയ്ക്കും വാഹനം വില്‍പ്പനയ്‌ക്കെത്തുക. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കോംപാക്ട് എസ്യുവിയായാണ് വാഹനം എത്തുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 5 ലാക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപവരെയാണ് വാഹനത്തിന്റെ വിവിധ വകഭേതങ്ങള്‍ക്ക് പ്രതീക്ഷിയ്ക്കപ്പെടുന്ന വില. 
 
XE, XL, XV, XV പ്രീമിയം എന്നിങ്ങനെ നാല് വേരിയന്റുകളില്‍ പത്ത് പതിപ്പുകളായാണ് മഗ്‌നൈറ്റ് എത്തുക എന്നാണ് വിവരം. കഴ്ചയില്‍ കരുത്ത് തോന്നുന്ന ഡിസൈനാണ് മാഗ്‌നൈറ്റിന് നല്‍കിയിരിയ്ക്കുന്നത്. വലിയ ഗ്രില്ലിന്റെ ഡിസൈനാണ് ഇതില്‍ ഏറ്റവും പ്രധാനം, വശങ്ങളിലും ഈ കരുത്തന്‍ ഡിസൈന്‍ ശൈലി വ്യക്തമാണ്. റെനോയുടെ എച്ച്ബിസി കണ്‍സെപ്റ്റില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് നിസാന്‍ പുതിയ വാഹനം ഒരുക്കുന്നത്. 
 
നാലുമീറ്ററില്‍ താഴെ വലിപ്പമുള്ള വാഹനം റെനോ ട്രൈബര്‍ ഒരുക്കിയിരിയ്ക്കുന്ന സിഎംഎഫ്എ പ്ലാറ്റ്‌ഫോമിലാണ് ഒരുക്കിയിരിയ്ക്കുന്നത്. റെനോ ട്രൈബറിലെ 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ആയിരിയ്ക്കും വാഹനത്തിന് കരുത്തുപകരുക. 95 എച്ച്പി കരുത്ത് ഉത്പാദിപ്പിയ്ക്കാന്‍ ഈ എഞ്ചിനാകും മാരുതി സുസൂക്കിയുടെ വിറ്റാര ബ്രെസ, ഹ്യൂണ്ടായ്യുടെ വെന്യു, മഹീന്ദ്രയുടെ എക്‌സ്യുവി 300 എന്നിവയായിരിക്കും നിസാന്‍ മാഗ്‌നൈറ്റിന്റെ പ്രധാന എതിരാളികള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി; ഒന്നാമന്‍ മസ്‌ക് തന്നെ

ന്യൂനമര്‍ദ്ദ പാത്തി; ഏപ്രില്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

നേമം പോലെ ആ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കും: ജോണ്‍ ബ്രിട്ടാസ്

മ്യാന്‍മറിലെ ഭൂചലനം: മരണ സംഖ്യ 2056 ആയി, രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തില്‍

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

അടുത്ത ലേഖനം
Show comments