Select Your Language

Notifications

webdunia
webdunia
webdunia
webdunia

താന്‍ പ്രണയിച്ച പെണ്‍കുട്ടിക്കൊപ്പം സഹോദരന്‍ ഒളിച്ചോടിയതില്‍ മനം നൊന്ത് ജ്യേഷ്ഠന്‍ ആത്മഹത്യ ചെയ്തു

താന്‍ പ്രണയിച്ച പെണ്‍കുട്ടിക്കൊപ്പം സഹോദരന്‍ ഒളിച്ചോടിയതില്‍ മനം നൊന്ത് ജ്യേഷ്ഠന്‍ ആത്മഹത്യ ചെയ്തു

ശ്രീനു എസ്

, തിങ്കള്‍, 23 നവം‌ബര്‍ 2020 (14:43 IST)
താന്‍ പ്രണയിച്ച പെണ്‍കുട്ടിക്കൊപ്പം സഹോദരന്‍ ഒളിച്ചോടിയതില്‍ മനം നൊന്ത് ജ്യേഷ്ഠന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. പാലമേട് ഗ്രാമത്തിലെ പെരിയ കറുപ്പനാണ് (26)ആണ് മരിച്ചത്. ഒരു നിര്‍മാണക്കമ്പനിയിലെ സൂപ്പര്‍വൈസറായിരുന്നു പെരിയ കറുപ്പന്‍.
 
അയല്‍വാസിയായ പെണ്‍കുട്ടിയോട് ഇയാള്‍ക്ക് പ്രണയം തോന്നുകയും വീട്ടില്‍ പറയുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇയാളുടെ സഹോദരനുമായി ഇഷ്ടത്തിലാവുകയും ഒളിച്ചോടുകയുമായിരുന്നു. പെരിയകറുപ്പന്റെ മരണം അറിഞ്ഞ് ഇരുവരും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടുപേരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വായ മൂടിക്കെട്ടാൻ നിയമഭേദഗതി, വിവാദം, ഒടുവിൽ പോലീസ് നിയമഭേദഗതി പിൻവലിച്ച് സർക്കാർ