പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ രാജ്യവ്യാപക റെയ്ഡ്, കേരളത്തിൽ 13 നേതാക്കൾ കസ്റ്റഡിയിൽ

Webdunia
വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (13:09 IST)
രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. ദേശീയ ചെയർമാൻ ഒ എം എ സലാം,ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം എന്നിവർ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ റെയ്ഡിനായി എത്തിയത്. 
 
സംസ്ഥാനത്തുനിന്ന് 13 പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍, ദേശീയ കൗണ്‍സില്‍ അംഗം പ്രൊഫ. പി. കോയ തുടങ്ങിയവര്‍ കസ്റ്റഡിയിൽ എടുത്തവരിൽ ഉൾപ്പെടുന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്,കർണാടക,ഉത്തർപ്രദേശ്,തെലങ്കാന,ആന്ധ്രാപ്രദേശ് എന്നിവയടക്കം 10 സംസ്ഥാനങ്ങളിൽ എൻഐഎയും ഇഡിയും റെയ്ഡ് നടത്തി. രാജ്യവ്യാപകമായ റെയ്ഡിൽ പോപ്പുലർ പോപ്പുലർ ഫ്രണ്ട് നേതാക്കളോ പ്രവർത്തകരോ അയ നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Arunima: 'ഉളുപ്പില്ലാത്ത ചില മലയാളികൾ'; പോയ് ചത്തൂടേയെന്ന് അരുണിമ

തുലാവർഷം 2 ദിവസത്തിനകം എത്തും, വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

Donald Trump: മോദി ഇടയുമെന്ന് തോന്നുന്നു, ഇറ്റാലിയൻ പ്രധാനമന്ത്രിയെ സുന്ദരിയെന്ന് വിളിച്ച് ട്രംപ്

Gold Price : ഒറ്റദിവസം കൂടിയത് 2,400 രൂപ, സ്വര്‍ണം പവന്റെ വില 94,360!

കേരളത്തില്‍ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാവില്ലെന്നു പറയാന്‍ പറ്റില്ല: കെ.കെ.ശൈലജ

അടുത്ത ലേഖനം
Show comments