‘മോഷണം വീട്ടുകാര്‍ പിടികൂടി, ഭര്‍ത്താവ് ശാസിച്ചതോടെ മക്കളെ കൊല്ലാന്‍ തീരുമാനിച്ചു’; മകളെ കൊന്നതിന്റെ കാരണം വെളിപ്പെടുത്തി യുവതിയുടെ മൊഴി

‘മോഷണം വീട്ടുകാര്‍ പിടികൂടി, ഭര്‍ത്താവ് ശാസിച്ചതോടെ മക്കളെ കൊല്ലാന്‍ തീരുമാനിച്ചു’; മകളെ കൊന്നതിന്റെ കാരണം വെളിപ്പെടുത്തി യുവതിയുടെ മൊഴി

Webdunia
വ്യാഴം, 17 മെയ് 2018 (09:53 IST)
ബക്കറ്റിലെ വെള്ളത്തിൽ മകളെ  മുക്കി കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചത് ബന്ധുവീട്ടിൽ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിലുള്ള മനോവിഷമത്താലാണെന്ന് കുട്ടിയുടെ അമ്മയുടെ മൊഴി.

4 വയസ്സുകാരിയായ ഇന്‍‌ഷാമാലിയെ ആണ് സഫൂറ കൊലപ്പെടുത്തിയത്. ഇവരെ നാദാപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ചെയ്തു. കുട്ടിയുടെ മൃതശരീരം ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭർതൃപിതാവിന്‍റെ സഹോദരിയുടെ വീട്ടിൽ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിലുള്ള നിരാശയാണ് മകളെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് സഫൂറ വ്യക്തമാക്കിയത്.

11000 രൂപ താന്‍ മോഷ്‌ടിച്ചു. ഇത് ബന്ധുക്കള്‍ അറിയുകയും പിടികൂടുകയും ചെയ്‌തു. തുടര്‍ന്ന് ഭര്‍ത്താവ് ശാസിക്കുകയും ചെയ്‌തു. ഇതോടെയാണ് മക്കളെ കൊന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്നും സഫൂറ പറഞ്ഞു.

കൈയ്യും കാലും കെട്ടി കുളിമുറിയിലെ ബക്കറ്റിലായിരുന്നു സഫൂറ ഇന്‍‌ഷാമാലിയെ മുക്കി കൊലപ്പെടുത്തിയത്. ഒന്നര വയസ്സുള്ള ഇളയ മകന്‍ അമൽ ദയാനെയും കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബന്ധുക്കളുമെത്തി രക്ഷപെടുത്തുകായായിരുന്നു. അമലിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സഫൂറയെ ഗൾഫിലേക്ക് കൊണ്ടുപോകുന്നതിനായി ഭർത്താവായ മുഹമ്മദ് ഖൈസ് ബുധനാഴ്ച രാത്രി നാട്ടിലെത്താനിരിക്കെയാണ് നാടിനെ നടുക്കിയ സംഭവം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments