Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തവണത്തേതും പേപ്പര്‍ രഹിത ബജറ്റ്; ഏറ്റവും വലിയ പ്രഖ്യാപനം നികുതിയിളവായിരിക്കുമെന്ന് സൂചന

ഇത്തവണത്തേതും പേപ്പര്‍ രഹിത ബജറ്റ്; ഏറ്റവും വലിയ പ്രഖ്യാപനം നികുതിയിളവായിരിക്കുമെന്ന് സൂചന

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 1 ഫെബ്രുവരി 2022 (09:05 IST)
കൊവിഡ് സാഹചര്യമായതിനാല്‍ കഴിഞ്ഞ വര്‍ഷത്തേതുപോലെ ഇത്തവണത്തേതും പേപ്പര്‍ രഹിത ബജറ്റാണ്. അതേസമയം ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാപനം നികുതിയിളവായിരിക്കുമെന്ന് സൂചനയുണ്ട്. കൂടാതെ കര്‍ഷക സമരം, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ തൊഴിലില്ലായ്മ എന്നീ വിഷയങ്ങളും പരിഗണനയിലാണ്. കര്‍ഷിക മേഖലയില്‍ സബ്‌സിഡി അനുവദിക്കും. 
 
കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11 ന് ലോക്സഭയില്‍ അവതരിപ്പിക്കും. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക. നിര്‍മല സീതാരാമന്റെ നാലാം ബജറ്റാണിത്. സ്വതന്ത്ര ഇന്ത്യയുടെ 75-ാം ബജറ്റ് എന്ന പ്രത്യേകതയും ഉണ്ട്. ഓണ്‍ലൈന്‍ മുഖേനയും മൊബൈല്‍ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും. സാമ്പത്തിക സര്‍വേയും ഡിജിറ്റലായാണ് നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്ര ബജറ്റ്: നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും