Webdunia - Bharat's app for daily news and videos

Install App

എല്ലാം ഞാന്‍ സഹിക്കും, ഇതുമാത്രം പറ്റില്ല; അവളെ വെറുതെ വിടണമെന്ന് സണ്ണി ലിയോണ്‍

എല്ലാം ഞാന്‍ സഹിക്കും, ഇതുമാത്രം പറ്റില്ല; അവളെ വെറുതെ വിടണമെന്ന് സണ്ണി ലിയോണ്‍

Webdunia
ശനി, 11 നവം‌ബര്‍ 2017 (16:35 IST)
മാധ്യമങ്ങളുടെ ഇഷ്‌ടതാരമാണ് സണ്ണി ലിയോണ്‍. വാര്‍ത്തകളില്‍ നിറയുന്ന ബോളിവുഡ് സുന്ദരിയെ ചുറ്റിപ്പറ്റി പല തരത്തിലുള്ള ഗോസിപ്പുകളും വാര്‍ത്തകളുണ്ടാകും എന്നതാണ് അവരെ മാധ്യമപ്രവര്‍ത്തകരുടെ ഇഷ്‌ട താരമാക്കി തീര്‍ക്കുന്നത്.

കളറ് കുറഞ്ഞ കുഞ്ഞിനെ ദത്തെടുത്ത സണ്ണിയുടെ തീരുമാനത്തെ ആക്രമിച്ച് ഒരുകൂട്ടം വര്‍ണവെറിയന്‍‌മാര്‍ രംഗത്തെത്തിയത് ഞെട്ടലോടെയാണ് എല്ലാവരും കണ്ടത്. എന്നാല്‍, കുഞ്ഞിനെ കൈവിടാതെ സ്വന്തം മകളെപ്പോലെ നോക്കാനായിരുന്നു സണ്ണിയുടെ തീരുമാനം.

നിഷ കൗര്‍ വെബ്ബര്‍ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ കാര്യത്തില്‍ സണ്ണിക്ക് യാതൊരു വിട്ടു വീഴ്‌ചയുമില്ലെന്നാണ് ഇന്ത്യ ഡോട്ട് കോം എന്ന വെബ്‌സൈറ്റ് പ്രസിദ്ധികരിച്ച വാ‍ര്‍ത്തയില്‍ വ്യക്തമാക്കുന്നത്. മാധ്യമങ്ങള്‍ക്ക് മകളുടെ ചിത്രം നല്‍കരുതെന്ന വാശിയിലാണ് സണ്ണിയിപ്പോള്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ചടങ്ങില്‍ മകള്‍ നിഷയ്‌ക്കും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ക്കുമൊപ്പം സണ്ണി എത്തിയപ്പോള്‍ പതിവ് പോലെ മാധ്യമങ്ങള്‍ ഇവരെ വളഞ്ഞു. ചിത്രങ്ങള്‍ എടുക്കുന്നതില്‍ നോ പറയാത്ത സണ്ണി ക്യാമറക്കണ്ണുകളെ ശ്രദ്ധിച്ചില്ല. എന്നാല്‍, എല്ലാവരും തന്റെ മകളെയാണ് ലക്ഷ്യം വയ്‌ക്കുന്നതെന്ന് മനസിലാക്കിയ സണ്ണി കുഞ്ഞിന്റെ മുഖം മറച്ചുപിടിക്കുകയും ഫോട്ടോഗ്രാഫര്‍മാരോട് തന്റെ നീരസം പ്രകടിപ്പിക്കുകയും ചെയ്‌തു. താരത്തിന്റെ അപ്രതീക്ഷിതമായ പെരുമാ‍റ്റത്തില്‍ ഞെട്ടിയ ഫോട്ടോഗ്രാഫര്‍മാര്‍ തെറ്റ് മനസിലാക്കി പിന്തിരിയുകയും ചെയ്‌തു.

ചെറുപ്രായത്തില്‍ തന്നെ മകളെ വാര്‍ത്തയുടെ വെള്ളിവെളിച്ചത്തിലെത്തിക്കേണ്ടെന്ന തീരുമാനത്തിലാണ് സണ്ണിയുള്ളത്. ദത്തെടുത്ത നാള്‍ മുതള്‍ കുട്ടിയെ സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നതാണ് അവരെ ചൊടിപ്പിച്ചത്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുമാണ് നിഷയെ ഡാനിയല്‍ വെബ്ബറും സണ്ണിയും ചേര്‍ന്ന് ദത്തെടുത്തത്.

കുട്ടിയെ ദത്തെടുത്ത സണ്ണിയുടെയും ഡാനിയേല്‍ വെബ്ബറിനെയും പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗും നടി ഷെര്‍ലിന്‍ ചോപ്രയും രംഗത്തെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments