കൊച്ചിയില്‍ എന്താണ് സംഭവിച്ചത് ?; അവരോട് വല്ലാത്ത ദേഷ്യമാണെന്ന് സണ്ണി - ആരാധകര്‍ക്ക് പിന്തുണയുമായി താരം
കൊച്ചിയില്‍ എന്താണ് സംഭവിച്ചത് ?; അവരോട് വല്ലാത്ത ദേഷ്യമാണെന്ന് സണ്ണി - ആരാധകര്‍ക്ക് പിന്തുണയുമായി താരം
കൊച്ചിയില്‍ നിന്നും ലഭിച്ച സ്‌നേഹം മറക്കാതെ ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍. വളരെ സന്തോഷത്തോടെയാണ് അവര്‍ എന്നെ സ്വീകരിച്ചത്. മോശം വാക്കുകള്‍ ഉപയോഗിക്കുകയോ ചടങ്ങില്‍ അക്രമാസക്‍തരാകുകയോ ചെയ്‌തില്ല. സ്‌നേഹവും ബഹുമാനവുമാണ് അവിടെ നിന്നും ലഭിച്ചതെന്നും സണ്ണി പറഞ്ഞു.
കൊച്ചിയില്‍ എന്നെ കാണാന്‍ എത്തിയവരെ കളിയാക്കുകയും ചീത്തപറയുകയും ചെയ്യുന്നവരോട് തനിക്ക് ദേഷ്യമാണ്. വളരെ സന്തോഷത്തോടെയാണ് അവര്‍ അവിടെ കൂടിയതെന്നും ഒരു സ്വകാര്യ ചാനലിന്റെ ചാറ്റ് ഷോയില്‍ സണ്ണി വ്യക്തമാക്കി.
എംജി റോഡിലെ ഫോണ്‍ 4ന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനായിരുന്നു സണ്ണി കൊച്ചിയിലെത്തിയത്. ആയിരക്കണക്കിനാളുകളാണ് ബോളിവുഡ് നടിയെ കാണാന്‍ തടിച്ചു കൂടിയത്. ഇതോടെ വാര്‍ത്ത ദേശീയ തലത്തിലും ചര്‍ച്ചയായി. തുടര്‍ന്നാണ് കൊച്ചിയിലെ സണ്ണിയുടെ ആരാധകരെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയകളിലൂടെ രംഗത്തെത്തിയത്.