നിത അംബാനി അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിത
നിത അംബാനി ഐ ഒ സി അംഗമാകുന്നു
അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതി നിത അംബാനിക്ക് സ്വന്തം. റിലയന്‍സ് ഫൌണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ആയ നിത അംബാനി ഐ ഒ സി അംഗമായത് കഴിഞ്ഞദിവസമാണ്.
റിയോ ഡി ജനീറോയില്‍ വ്യാഴാഴ്ച നടന്ന ഐ ഒ സിയുടെ 129ആം യോഗത്തിലാണ് നിതയെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ ജൂണില്‍ നിതയെ നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഏക വ്യക്തിഗത അംഗമാണ് അവര്‍. 70 വയസ്സ് വരെ ഈ സ്ഥാനത്ത് തുടരാം. ഇന്ത്യന്‍ വനിതകള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് നിത പറഞ്ഞു.