Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു വിഡ്ഡി കോടതിക്കും എന്നെ വിചാരണ ചെയ്യാനാവില്ല. വെല്ലുവിളിച്ച് നിത്യാനന്ദ, വീഡിയോ !

ഒരു വിഡ്ഡി കോടതിക്കും എന്നെ വിചാരണ ചെയ്യാനാവില്ല. വെല്ലുവിളിച്ച് നിത്യാനന്ദ, വീഡിയോ !
, ശനി, 7 ഡിസം‌ബര്‍ 2019 (12:24 IST)
ഡല്‍ഹി: സര്‍ക്കാരിനെയും കോടതിയെയും വെല്ലുവിളിച്ച് ബലാത്സംഗ കേസില്‍ അരോപണ വിധേയനായി രാജ്യം വിട്ട സ്വയം പ്രഖ്യാപിത അള്‍ദൈവം. ഒരു വിഡ്ഡി കോടതിക്കും തന്നെ വിചാരണ ചെയ്യാനാകില്ല എന്നും നിത്യാനന്ദ വെല്ലുവിളിക്കുന്ന വീഡിയോ ഇപ്പോള്‍ സാമുഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. ഇക്വഡോറില്‍ ദ്വിപ് വാങ്ങി സ്വന്തം രാജ്യം സ്ഥാപിച്ചതിന് പിന്നാലെയാ‍ണ് നിത്യാനന്ദ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
 
‘എന്നിലെ ഊര്‍ജ്ജം എന്താണ് എന്ന് ഞാന്‍ നിങ്ങള്‍ക്ക് കാട്ടിത്തരും. അതിലൂടെ സത്യം പുറത്തുവരും. എന്നെ തൊടാന്‍ ഇപ്പോള്‍ ആര്‍ക്കും സാധിക്കില്ല, ഞാന്‍ പരമശിവനാണ്. ഒരു വിഡ്ഡി കോടതിക്കും സത്യം വെളിപ്പെടും മുന്‍പ് എന്നെ വിചാരണ ചെയ്യാന്‍ സാധിക്കില്ല‘. വിഡിയോയില്‍ നിത്യാനന്ദ പറയുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ എവിടെനിന്നും പകര്‍ത്തിയതാണ് എന്ന് വ്യക്തമല്ല.
 
അതേസമയം ഭൂമി വാങ്ങാനോ, സ്വന്തമായി രാജ്യം സ്ഥാപിക്കാനോ നിത്യാനന്ദക്ക് സഹായം നല്‍കിയിട്ടില്ല എന്ന് ഇക്വഡോര്‍ ഭരണകൂടം വ്യക്തമാക്കി. അഭയം നലകണം എന്ന നിത്യാനന്ദയുടെ അപേക്ഷ തള്ളിയിരുന്നു എന്നും, നിത്യാനന്ദ പിന്നീട് ഹെയ്തിലേക്ക് പോയി എന്നും ഇക്വഡോര്‍ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്നെ രക്ഷിക്കണം, എനിക്ക് മരിക്കണ്ട, അവർക്ക് വധശിക്ഷ നൽകണം';- ഉന്നാവ് പെൺകുട്ടിയുടെ അവസാന വാക്കുകൾ ഇങ്ങനെ