Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോണ്ടം വാങ്ങാന്‍ മടി, ലിംഗത്തില്‍ പശ തേച്ച് ലൈംഗിക ബന്ധം; യുവാവിന് ദാരുണാന്ത്യം

കോണ്ടം വാങ്ങാന്‍ മടി, ലിംഗത്തില്‍ പശ തേച്ച് ലൈംഗിക ബന്ധം; യുവാവിന് ദാരുണാന്ത്യം
, ബുധന്‍, 25 ഓഗസ്റ്റ് 2021 (10:38 IST)
സ്വകാര്യ ഭാഗത്ത് പശ തേച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിന് ദാരുണാന്ത്യം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തോന്നിയ സമയത്ത് യുവാവിന്റെ കൈയില്‍ ഗര്‍ഭനിരോധന ഉറകള്‍ ഉണ്ടായിരുന്നില്ല. പുറത്ത് പോയി വാങ്ങാനും മടിയായി. അങ്ങനെ വന്നപ്പോള്‍ ആണ് കാമുകി ഗര്‍ഭിണി ആകാതിരിക്കാന്‍ സ്വകാര്യ ഭാഗം പശ തേച്ച് ഒട്ടിക്കാന്‍ യുവാവ് തീരുമാനിച്ചത്. അതിനുശേഷം കാമുകിയുമായി ഇയാള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. 
 
ഈ സംഭവത്തിനു ശേഷം ആരോഗ്യനില വഷളായാണ് യുവാവ് മരിച്ചത്. ജൂണ്‍ 22 നാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. അഹമ്മദാബാദിലെ ഫത്തേവാദി സ്വദേശിയാണ് മരിച്ച 25 വയസ്സുകാരന്‍ സല്‍മാന്‍ മിര്‍സ. ജൂണ്‍ 22 ന് ജുഹാപുരയിലെ ഒരു ഹോട്ടലില്‍ സല്‍മാന്‍ മിര്‍സയും കാമുകിയും റൂം ബുക്ക് ചെയ്തിരുന്നു. മിര്‍സയും കാമുകിയും ലഹരി മരുന്നിന് അടിമകളാണ്. ഹോട്ടലില്‍ വച്ച് ലഹരി ഉപയോഗിച്ച ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇരുവര്‍ക്കും തോന്നി. എന്നാല്‍, ആ സമയത്ത് ഇരുവരുടെയും കൈയില്‍ കോണ്ടം ഉണ്ടായിരുന്നില്ല. ലഹരി ഉപയോഗിക്കാന്‍ വേണ്ടി ഇരുവരുടെയും കൈയില്‍ എപ്പോഴും പശ ഉണ്ടാകും. വൈറ്റ്‌നറിന്റെ കൂടെ ഉപയോഗിക്കാനാണ് എപ്പോഴും പശ കൈയില്‍ കരുതുന്നത്. കോണ്ടം ഇല്ലാത്തതിനാല്‍ സ്വകാര്യ ഭാഗങ്ങളില്‍ പശ തേയ്ക്കാമെന്ന് യുവാവ് പറയുകയായിരുന്നു. ഹോട്ടലിലേക്ക് എത്തിയപ്പോള്‍ മിര്‍സയ്ക്കും കാമുകിയ്ക്കും ഒപ്പം വേറൊരു സ്ത്രീയും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. 
 
ഹോട്ടലില്‍ മുറിയെടുത്തതിന്റെ പിറ്റേ ദിവസമാണ് മിര്‍സയെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. പശ സ്വകാര്യ ഭാഗത്ത് തേച്ചതിന് പിന്നാലെ മിര്‍സയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. പിന്നാലെ യുവാവിന്റെ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാവുകയായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, മിര്‍സയുടെ ഒപ്പമുണ്ടായ യുവതിക്കെതിരെയാണ് യുവാവിന്റെ കുടുംബം പരാതി നല്‍കിയിരിക്കുന്നതെന്നാണ് ഡിസിപി പറയുന്നത്. യുവതിയാകാം മിര്‍സയുടെ സ്വകാര്യഭാഗത്ത് പശ തേച്ചതെന്നാണ് ആരോപണം. യുവാവിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിക്കാന്‍ വേണ്ടി പൊലീസ് കാത്തിരിക്കുകയാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 37,593; 24മണിക്കൂറിനിടെ രോഗം മൂലം മരണപ്പെട്ടത് 648 പേര്‍