Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കക്കൂസിനുള്ളില്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ എന്താണ് പ്രശ്നം'; വീണ്ടും വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് മന്ത്രി

കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ കെരാരയിലുള്ള അംഗന്‍വാടിയിലെ കക്കൂസില്‍ ഗ്യാസി സിലിണ്ടറും സ്റ്റൗവും ഉപയോഗിച്ച് കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നത് വാര്‍ത്തയായത്.

'കക്കൂസിനുള്ളില്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ എന്താണ് പ്രശ്നം'; വീണ്ടും വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് മന്ത്രി
, ബുധന്‍, 24 ജൂലൈ 2019 (17:49 IST)
കക്കൂസിനുള്ളില്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ പ്രശ്നമൊന്നുമില്ലെന്ന് മധ്യപ്രദേശ് മന്ത്രി ഇമര്‍തി ദേവി.കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ കെരാരയിലുള്ള അംഗന്‍വാടിയിലെ കക്കൂസില്‍ ഗ്യാസി സിലിണ്ടറും സ്റ്റൗവും ഉപയോഗിച്ച് കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നത് വാര്‍ത്തയായത്. അംഗനവാടിയില്‍ കക്കൂസിന് സമീപത്ത് കുട്ടികള്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.
 
കക്കൂസിനെയും ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തെയും വേര്‍തിരിക്കാന്‍ അവിടെയൊരു മറയുണ്ടായിരുന്നു. നമ്മളും അങ്ങനെയല്ലേ. ബാത്ത് റൂം അറ്റാച്ച്ഡ് റൂമുകളിലാണ് നമ്മള്‍ താമസിക്കുന്നത്. നമ്മുടെ വീട്ടിലെത്തുന്ന അതിഥികള്‍ ഭക്ഷണം കഴിക്കാതെ മടങ്ങാറുണ്ടോയെന്നും മന്ത്രി ചോദിച്ചു. എന്തായാലും സംഭവം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങളും കക്കൂസിലാണ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ അംഗന്‍വാടി സൂപ്പര്‍വൈസര്‍ക്കും വര്‍ക്കര്‍ക്കുമെതിരെ നടപടിയെടുത്തെന്ന് ജില്ല ഓഫിസര്‍ ദേവേന്ദ്ര സുന്ദ്രയാല്‍ അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആ പൈസ കൊടുത്തില്ലേൽ എന്നെ വിടില്ല'; മഞ്ചേശ്വരത്ത് തട്ടിക്കൊണ്ടുപോയ കുട്ടിയുടെ സന്ദേശം; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് പൊലീസ്