ഡല്‍ഹി: സ്കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വില്‍പ്പന നിരോധിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ. (എഫ്എസ്എസ്എഐ) ജങ്ക് ഫുഡ് കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിയ്ക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇതോടെ സ്കൂളുകൾക്ക് സമീപത്തെ ഹോട്ടലുകളിലും റെസ്റ്റോറെന്റുകളിലും വിൽക്കുന്ന ഭക്ഷണം പുനഃക്രമീകരിക്കേണ്ടിവരും.
സ്കൂള്‍ പരിസരങ്ങളില്‍ ജങ്ക് ഫുഡ് നിരോധിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ 2015ല്‍ ഡല്‍ഹി ഹൈക്കോടതി ഫുഡ് സേഫ്റ്റി അതോറിറ്റിയ്ക്ക് നിർദേശം നക്കിയിരുന്നു. ഇത്തിന്റെ അടിസ്ഥാനത്തിലാണ് സ്കൂൾ പരിസരത്ത് ജങ്ക് ഫുഡുകൾ നിരോധിച്ചത്. സ്കൂളുകളിൽ വൃത്തിയുള്ളതും പോഷകമൂല്യമുള്ളതുമായ ഭക്ഷണം വിദ്യാർത്ഥികൾക്ക് ഉറപ്പാക്കണം എന്ന് നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.