കാമുകന്‍ ഫോണ്‍ ചെയ്യാനും കാണാനും തയ്യാറാകുന്നില്ല; പെണ്‍കുട്ടി മാളിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി
കാമുകന്‍ ഫോണ്‍ ചെയ്യാനും കാണാനും തയ്യാറാകുന്നില്ല; പെണ്‍കുട്ടി മാളിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി
കാമുകന്‍ ഫോണ്‍ ചെയ്യാന്‍ തയ്യാറാവാത്തതില്‍ മനംനൊന്ത് യുവതി മാളിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി മരിച്ചു. കാസ്‌കഞ്ച് സ്വദേശിയായ ശിവാനി (25)ആണ് ആത്മഹത്യ ചെയ്‌തത്. സംഭവത്തില്‍ കാമുകനെതിരെ പ്രേരണകുറ്റത്തിന് പൊലീസ് കേസെടുത്തു.
ഉത്തർപ്രദേശിലെ നോയിഡയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു സംഭവം. മാളിലെ എസ്‌കലേറ്ററില്‍ ഒരു മണിക്കൂറോളം ഇരുന്ന ശേഷമാണ് ശിവാനി താഴേക്ക് ചാടിയത്. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശിവാനിയുടെ വസ്‌ത്രത്തിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച കുറിപ്പിലാണ് ജീവനൊടുക്കാനുണ്ടായ കാരണം പൊലീസിന് വ്യക്തമായത്. കാമുകള്‍ സംസാരിക്കാനോ കാണാന്‍ തയ്യാറാകുന്നില്ലെന്നും ഫോണ്‍ ചെയ്‌താല്‍ എടുക്കാന്‍ പോലും ശ്രമിക്കാറില്ലെന്നും കത്തില്‍ ശിവാനി വ്യക്തമാക്കിയിരുന്നു.