ബിജെപിയിലേക്കില്ല, പുതിയ പാർട്ടിയുണ്ടാക്കുമെന്ന സൂചന നൽകി സച്ചിൻ പൈലറ്റ്

Webdunia
തിങ്കള്‍, 13 ജൂലൈ 2020 (11:47 IST)
ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തിയേക്കുമെന്ന വാർത്തകൾക്കിടയിൽ താൻ ബിജെപിയിലേക്കില്ലെന്ന് പ്രഖ്യാപിച്ച് സച്ചിൻ പൈലറ്റ്.പുതിയ പാർട്ടിയുണ്ടാക്കാനാണ് ശ്രമമെന്ന് സച്ചിനോട് അടുത്ത വൃത്തങ്ങൾ സൂചന നൽകി.പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പേര്. സിഎല്‍പി യോഗത്തിന് ശേഷം പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
 
നദ്ദയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം ബിജെപിയിലേക്ക് പോകുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ സച്ചിൻ എടുക്കുമെന്നായിരുന്നു മുൻപ് വന്ന വാർത്തകൾ.എന്നാൽ ബിജെപിയിലേക്ക് പോകില്ലെന്നും മുഖ്യമന്ത്രിസ്ഥാനം നല്‍കുകയാണെങ്കില്‍ പോകാന്‍ തയ്യാറായേക്കുമെന്നും സൂചനകൾ ഉണ്ടായിരുന്നു. അതേസമയം മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതുമായി യാതൊരു തരത്തിലുള്ള അനുരഞ്ജനത്തിനും സാധ്യത കാണുന്നില്ലെന്നും ഉറപ്പിക്കുന്നതാണ് നിലവിലെ സംഭവങ്ങൾ.
 
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് മുഖ്യമന്ത്രി അശോക് ഗഹ് ലോതിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്.ഇതിൽ പങ്കെടുക്കാത്ത എംഎൽഎമാർക്കെതിരെ നടപടിയുണ്ടാകുമെന്ന് പാർട്ടി അറിയിച്ചിരുന്നു. എന്നാൽ താൻ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സച്ചിൻ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി

ട്രെയിനുകളിലെ ആക്രമണം: 'പോര്‍ബന്തര്‍ എക്‌സ്പ്രസ് പാഞ്ഞുവന്നത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു, എന്റെ കൈകള്‍ നിറയെ രക്തം'

അതിതീവ്രമഴയും റെഡ് അലർട്ടും, ഇടുക്കി ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊള്ളാം, നല്ല തമാശ, വേറെയുണ്ടോ?, ഇറാനിലെ ആണവകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന ട്രംപിന്റെ വാദം തള്ളി ഖമേനി

സംസ്ഥാനത്ത് കനത്തമഴ തുടരും, ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ബുധനാഴ്ച മൂന്നിടത്ത് റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments