Webdunia - Bharat's app for daily news and videos

Install App

എന്തായിരുന്നു നെഹ്‌റുവിന്റെ അന്ത്യാഭിലാഷം?

Webdunia
വ്യാഴം, 14 നവം‌ബര്‍ 2019 (13:49 IST)
ലോകം കണ്ടിട്ടുള്ള മഹത് വ്യക്തികളിലൊരാളാണ് ജവഹര്‍ലാല്‍ നെഹ്രു. അദ്ദേഹം 1889 നവംബര്‍ 14ന് ഉത്തര്‍പ്രദേശില്‍ അലഹബാദിലാണ് ജനിച്ചത്.  സ്വാതന്ത്ര്യസമരനായകനും രാഷ്ട്രശില്‍പിയും ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു. അദ്ദേഹത്തിന്‍റെ ജനമദിനം ശീശുദിനമായി രാജ്യമെങ്ങും ആഘോഷിക്കുന്നു.1964 മെയ് 27നായിരുന്നു നെഹ്രുവിന്‍റെ അന്ത്യം.
 
നവഭാരത ശില്‍പിയാണ് നെഹ്രു. ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ നേതാവ് വരും നൂറ്റാണ്ടിനെ ലക്ഷ്യമാക്കി ഇന്ത്യയെ കൈപിടിച്ചു നടത്തിയ ക്രാന്ത ദര്‍ശി.
 
നെഹ്റുവിന്‍റെ അന്ത്യ നിമിഷങ്ങള്‍
 
1964 ജനുവരിയില്‍ ഭുവനേശ്വരത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് നെഹ്റുവിന് രോഗബാധയുണ്ടായത്. ചികിത്സിച്ചെങ്കിലും പൂര്‍ണ്ണാരോഗ്യം തിരിച്ച് കിട്ടിയില്ല. വീണ്ടും മെയില്‍ രോഗനില വഷളായി.
 
നാല് ദിവസത്തെ വിശ്രമത്തിന് ശേഷം മെയ് 26 ന് ഡറാഡൂണില്‍ നിന്നും മടങ്ങിയെത്തിയ നെഹ്റു ഉന്മേഷവാനായിരുന്നു . 27 ന് രോഗം മൂര്‍ഛിച്ച് ഉച്ചയ്ക്ക് രണ്ടുമണിയോടെ അദ്ദേഹം അന്തരിച്ചു.
 
നെഹ്റുവിന്‍റെ അന്ത്യാഭിലാഷം
 
"" എന്‍റെ ചിതാഭസ്മത്തില്‍ നിന്ന് ഒരു പിടി ഗംഗാനദിയില്‍ ഒഴുക്കണം. വലിയൊരു ഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാര്‍ അദ്ധ്വാനിക്കുന്ന വയലുകളില്‍ വിതറണം. അത് ഇന്ത്യയുടെ മണ്ണും പൊടിയുമായി ഒത്തു ചേരട്ടെ ''

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

VS Achuthanandan Died: സമരസൂര്യന്‍ അസ്തമിച്ചു; വി.എസ് ഓര്‍മ

Kerala Weather: ചക്രവാതചുഴി, മൂന്ന് ദിവസത്തിനുള്ളില്‍ പുതിയ ന്യൂനമര്‍ദ്ദം; കാലവര്‍ഷം ഇനിയും കനക്കും

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

ഫോണിലേക്ക് ഇങ്ങനെയൊരു മെസേജ് വന്നാല്‍ ഡൗണ്‍ലോഡ് ചെയ്യരുത്; കേരള പൊലീസിന്റെ അറിയിപ്പ്

ഓപ്പറേഷൻ ക്ലീൻ വീൽസ് : ആർ.ടി.ഒ ഓഫീസുകളിൽ വ്യാപക റെയ്സ്

അടുത്ത ലേഖനം
Show comments