Select Your Language

Notifications

webdunia
webdunia
webdunia
webdunia

നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം അജിങ്ക്യ രഹാനെ രാജസ്ഥാൻ റോയൽസ് വിടുന്നു. ഡൽഹി ക്യാപിറ്റൽസിലേക്കെന്ന് സൂചന

നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം അജിങ്ക്യ രഹാനെ രാജസ്ഥാൻ റോയൽസ് വിടുന്നു. ഡൽഹി ക്യാപിറ്റൽസിലേക്കെന്ന് സൂചന

അഭിറാം മനോഹർ

, വ്യാഴം, 14 നവം‌ബര്‍ 2019 (12:28 IST)
നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം അജിങ്ക്യ രഹാനെ രാജസ്ഥാൻ റോയൽസ് വിടുന്നതായി റിപ്പോർട്ട്.  അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയായിരിക്കും താരം  കളിക്കുവാൻ ഇറങ്ങുന്നത്. വ്യാഴാഴ്ച ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുൻപായി ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാവും. രാജസ്ഥാൻ റോയൽസിൽ നിന്നും 4 കോടി രൂപക്കാണ് താരം കരാറായിരിക്കുന്നത്.
 
2011 മുതൽ ഐ പി എല്ലിൽ  രാജസ്ഥാൻ റോയൽസിനായി കളിക്കുന്ന താരം 2018ൽ രാജസ്ഥാൻ ക്യാപ്റ്റനായും കളത്തിൽ ഇറങ്ങിയിട്ടുണ്ട്. നേരത്തെ രാജസ്ഥാന് ഐ പി എൽ മത്സരങ്ങളിൽ വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് മുംബൈ ഇന്ത്യൻസ്, പൂനെ സൂപ്പർ ജയന്റ്സ് എന്നീ ടീമുകൾക്ക് വേണ്ടിയും രഹാനെ കളിക്കുവാൻ ഇറങ്ങിയിട്ടുണ്ട്. ഐ പി എല്ലിൽ രഹാനെ കളിക്കുന്ന  നാലാം  ടീമാണ് ഡൽഹി ക്യാപിറ്റൽസ്.  ശിഖർ ധവാൻ,പൃഥ്വി ഷാ,ക്യാപ്റ്റൻ ശ്രേയസ് അയ്യർ,പന്ത്,ഹനുമ വിഹാരി എന്നിവരടങ്ങുന്ന യുവനിരയുടെ കൂടെയാണ് രഹാനക്ക് ഡൽഹിക്കായി കളിക്കേണ്ടി വരിക. 
 
ഐ പി എല്ലിൽ 140 മത്സരങ്ങൾ കളിച്ചിട്ടുള്ള രഹാനെ 32.93 ശരാശരിയിൽ 3820 റൺസുകൾ നേടിയിട്ടുണ്ട്. ഇതിൽ 2 സെഞ്ചുറികളും 27 അർധ സെഞ്ചുറികളും ഉൾപ്പെടുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏറ്റവും വേഗത കുറഞ്ഞ സെഞ്ചുറി, ക്രിക്കറ്റ് ലോകത്തെ വീണ്ടും അമ്പരപ്പിച്ച് സ്റ്റീവ് സ്മിത്ത്