Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോട്ട് അച്ചടിയില്‍ വീണ്ടും പിശക്; എ ടി എമ്മില്‍ നിന്നും ലഭിച്ചത് ഒരു വശം മാത്രം പ്രിൻറ്​ ചെയ്​ത 500 രൂപ നോട്ട്

മധ്യപ്രദേശിൽ ഒരു വശം മാത്രം പ്രിൻറ്​ ചെയ്​ത 500 രൂപ നോട്ട്​

നോട്ട് അച്ചടിയില്‍ വീണ്ടും പിശക്; എ ടി എമ്മില്‍ നിന്നും ലഭിച്ചത് ഒരു വശം മാത്രം പ്രിൻറ്​ ചെയ്​ത 500 രൂപ നോട്ട്
ഇൻഡോർ , വ്യാഴം, 12 ജനുവരി 2017 (09:03 IST)
രാഷ്ട്രപിതാവിന്റെ ചിത്രമില്ലാത്ത 2,000 രൂപ നോട്ടുകള്‍ ലഭിച്ചതിനു പിന്നാലെ ഒരു വശം മാത്രം പ്രിൻറ്​ ചെയ്​ത 500 രൂപ നോട്ടും വ്യാപകം. മധ്യപ്ര​ദേശിലെ ഖരഖോണി ജില്ലയിലെ എ ടി എമ്മിൽ നിന്നാണ്​ ഒരു വശം മാത്രം പ്രിന്റ്​ ചെയ്ത 500 രൂപയുടെ നോട്ട് ലഭിച്ചത്​.
 
എസ്​.ബി.​ഐയുടെ എ.ടി.എമ്മിൽ നിന്ന്​ 1500 രൂപയാണ്​ ഹേമന്ത്​ സോണി എന്ന വ്യക്തി പിൻവലിച്ചത്​. ഇതിലെ രണ്ട്​ 500 രൂപയുടെ നോട്ടുകളിൽ ഒരു വശത്ത്​ മാത്രമാണ് പ്രിൻറ്​ ചെയ്തിരുന്നത്. ഉടൻ തന്നെ ഇക്കാര്യം ബാങ്ക്​ അധികൃതരെ അറിയിച്ചതായി സോണി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഷ്ണുവിന്റെ മരണം: ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസമന്ത്രി