Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓഖി ചുഴലിക്കാറ്റ്; തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്, കണ്ടെത്താനുള്ള‌ത് 150 ലധികം ആളുകളെ

ഇനിയും കണ്ടെത്താനുണ്ട് ആളുകളെ

ഓഖി ചുഴലിക്കാറ്റ്; തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്, കണ്ടെത്താനുള്ള‌ത് 150 ലധികം ആളുകളെ
, ബുധന്‍, 6 ഡിസം‌ബര്‍ 2017 (08:34 IST)
ഓഖി ചുഴലിക്കാറ്റിൽ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഏഴു ദിവസമായി തുടരുന്ന തിരച്ചിലിൽ 150 ലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്.  മത്സ്യത്തൊഴിലാളികളെ കൂടെ കൂട്ടിയാണ് നാവികസേന ഇന്ന് കടലിലേക്ക് പോകുന്നത്.
 
ചുഴലിക്കാറ്റ് തീരം വിട്ടെങ്കിലും കാണാതായവരെക്കുറിച്ചുളള ആശങ്കയാണ് തീരദേശവാസികളിൽ ഏറുന്നത്. നാവിക സേനയുടെ പത്തുകപ്പലുകളും ഇന്ന് തിരച്ചിലിനായി എത്തുന്നുണ്ട്. 16 മൽസ്യത്തൊഴിലാളികളുമായി മറൈൻ ഇൻഫോഴ്സ്മെന്‍റ് ഇന്നലെ നടത്തിയ തെരച്ചിൽ ഫലം കണ്ടിരുന്നു.
 
അതേസമയം, കൊച്ചി ചെല്ലാനത്ത് പ്രദേശവാസികൾ നടത്തിവരുന്ന പ്രതിഷേധ സമരം തുടരുകയാണ്. കടലാക്രമണം തടയുന്നതിന് പുലിമിട്ട് അടക്കമുളള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാരിൽ നിന്ന് ഉറപ്പുകിട്ടണമെന്നാതാണ് ഇവരുടെ ആവശ്യം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഖി ദുരന്തം; മുഖ്യമന്ത്രിക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് കുമ്മനം