Webdunia - Bharat's app for daily news and videos

Install App

കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങളെല്ലാം പൊളിയുന്നു; രാജ്യത്തെ എട്ട് പൊതുമേഖല എണ്ണകമ്പനികളും വന്‍ ലാഭത്തില്‍; ലാഭവിഹിതമായി കേന്ദ്രത്തിന് നല്‍കിയത് 44,637 കോടി

Webdunia
തിങ്കള്‍, 15 ജനുവരി 2018 (09:22 IST)
രാജ്യത്തെ എല്ലാ എണ്ണകമ്പനികളും നഷ്ടത്തിലാണെന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ വാദം പൊളിയുന്നു. രാജ്യത്തെ എട്ട് പൊതുമേഖല എണ്ണകമ്പനികളും വന്‍ ലാഭത്തിലാണെന്നും കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ ലാഭവിഹിതമായി കേന്ദ്രസര്‍ക്കാരിന് നല്‍കിയത് 44,637 കോടി രൂപയാണെന്നുമുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 
 
സര്‍ക്കാരിന് ലാഭവിഹിതം നല്‍കിയതില്‍ ഒഎന്‍ജിസിയാണ് മുന്നിലെന്നും മൂന്നര വര്‍ഷത്തിനിടയില്‍ അവര്‍ നല്‍കിയത് 18, 710 കോടിരൂപയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം മറ്റുള്ള ഏഴ് കമ്പനികള്‍ ചേര്‍ന്ന് 25,927 കോടി രൂപയും നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്.
 
അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് പെട്രോളിയം ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡ് എന്നിവ ചേര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ റിഫൈനറി സ്ഥാപിക്കാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. രണ്ട് ലക്ഷം കോടിയോളം രൂപ ചെലവ് വരുന്നതാണ് പദ്ധതി. 
 
ആറ് കോടി ടണ്‍ വാര്‍ഷിക ഉദ്പാദനം സാധ്യമാകുന്ന റിഫൈനറിയും മെഗാ പെട്രോകെമിക്കല്‍ കോപ്ലക്‌സുമാണ് പദ്ധതിയിലുള്ളത്. രണ്ട് ഘട്ടങ്ങളായായിട്ടായിരിക്കും ഇത് സ്ഥാപിക്കുക. ഒന്നാംഘട്ടത്തില്‍ നാല് കോടി ടണ്‍ ആണ് ഉത്പാദന ലക്ഷ്യമെന്ന് ഇന്ത്യ ഓയില്‍ കോര്‍പ്പറേഷന്‍ റിഫൈനറീസ് ഡയറക്ടര്‍ സഞ്ജീവ് സിങ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സിനിമ നിര്‍മിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഇലക്ഷന്‍ പ്രചരണം: കങ്കണ

പത്തനംതിട്ടയില്‍ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും

ഡെങ്കിപ്പനി ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കും; പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം

Kerala Weather: പാലക്കാടും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട്; കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്

Pinarayi Vijayan: വിദേശ യാത്രയ്ക്കു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

അടുത്ത ലേഖനം
Show comments