Publish Date: Sun, 14 Jan 2018 (15:23 IST)
Updated Date: Sun, 14 Jan 2018 (15:25 IST)
മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമി എന്ന ചിത്രം സംവിധാനം ചെയ്ത കമലിനെതിരെ എഴുത്തുകാരി ശാരദക്കുട്ടി. മാധവിക്കുട്ടിയെ ആദ്യമായി സിനിമയിലാക്കാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യവശാല്‍ കമല്‍ എന്ന ശരാശരി സംവിധായകനായിപ്പോയെന്നാണ് ശാരദക്കുട്ടി പറയുന്നത്. അസ്തമയ സൂര്യനെ നോക്കിയിരിക്കുന്ന കമലയോട് നീ ഏതു ദൈവത്തെയാണ് ധ്യാനിക്കുന്നത് എന്നു ചോദിച്ച അമ്മയോട് കമല പറഞ്ഞത്, ഞാനിഷ്ടപ്പെട്ട പുരുഷനുമായി രതിലീലകളാടുന്നത് ഭാവന ചെയ്യുകയാണ് എന്നാണ്. ആ മാധവിക്കുട്ടി ഇരുന്നിടത്ത് കമലിന്റെ പെൺ സങ്കൽപത്തെ പിടിച്ചിരുത്തിയാൽ അതിന് വല്ലാതെ പൊള്ളുമെന്നും അവര്‍ ഫേസ്ബുക്കിലൂടെ പറയുന്നു.