Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ വിപ്ലവം തീര്‍ക്കുമോ!; വീട്ടിലെത്തുന്ന സര്‍വീസ്; ഒറ്റ ചാര്‍ജില്‍ 121 കിലോമീറ്റര്‍!

ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ വിപ്ലവം തീര്‍ക്കുമോ!; വീട്ടിലെത്തുന്ന സര്‍വീസ്; ഒറ്റ ചാര്‍ജില്‍ 121 കിലോമീറ്റര്‍!

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 19 ഓഗസ്റ്റ് 2021 (12:29 IST)
ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലെത്തുമ്പോള്‍ വലിയ കൗതുകത്തോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. എസ്1, എസ്1 പ്രോ എന്നീ രണ്ട് വേരിയന്റുകളാണ് ഇപ്പോള്‍ ഒല വിപണിയില്‍ എത്തിച്ചിട്ടുള്ളത്. ഒറ്റ ചാര്‍ജില്‍ 121 കിലോമീറ്ററാണ് മൈലേജ്. പെട്രോളിന്റെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത് വലിയ ആശ്വാസമാണ്. എസ്1 പ്രോ ഒറ്റ ചാര്‍ജില്‍ 181 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. 
 
വീട്ടില്‍ വച്ചും ചാര്‍ജ് ചെയ്യാം. 400 നഗരങ്ങളില്‍ ഒരു ലക്ഷം ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനും ഒല ലക്ഷ്യമിടുന്നുണ്ട്. ഇതുവഴി ചാര്‍ജ് ചെയ്യുമ്പോള്‍ 18മിനിറ്റില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. 85,000 രൂപ മുതല്‍ 1,29,000 രൂപ വരെയാണ് വാഹനത്തിന്റെ ഷോറൂം വില വരുന്നത്. 
 
ഓഡര്‍ ചെയ്താല്‍ വാഹനം വീട്ടിലെത്തും. ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഡെലിവറികള്‍ 2021 ഒക്ടോബര്‍ മുതലാണ് ആരംഭിക്കുന്നത്. മറ്റൊരു പ്രത്യേകത വാഹനത്തിന്റെ സര്‍വീസും ഉപഭോക്താവിന്റെ വീട്ടിലെത്തുമെന്നതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞങ്ങളുടെ മക്കളെയെങ്കിലും ഇവിടെ നിന്ന് ‌രക്ഷിക്കു, മുള്ളുവേലിക്ക് മുക‌ളിലൂടെ കുഞ്ഞുങ്ങളെ നൽകി സ്ത്രീകൾ