Publish Date: Mon, 27 Dec 2021 (07:59 IST)
Updated Date: Mon, 27 Dec 2021 (08:01 IST)
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു. ഇന്നു രാത്രിമുതല്‍ ഡല്‍ഹിയില്‍ രാത്രി കര്‍ഫ്യു ആണ്. രാത്രി 11 മണിമുതല്‍ രാവിലെ അഞ്ചുമണിവരെയാണ് നിയന്ത്രണം. നേരത്തേ ഡല്‍ഹി സര്‍ക്കാര്‍ ക്രിസ്മസിനും ന്യൂ ഇയറിനും കൂട്ടം കൂടുന്നത് നിരോധിച്ചിരുന്നു. 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 290 കൊവിഡ് കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹരിയാനയും ഉത്തര്‍പ്രദേശും ഒമിക്രോണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 141 ആയി. 31 പേര്‍ക്കായിരുന്നു പുതിയതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 61 പേര്‍രോഗമുക്തി നേടിയിട്ടുണ്ട്.