Publish Date: Fri, 07 Jan 2022 (20:58 IST)
Updated Date: Fri, 07 Jan 2022 (21:00 IST)
ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് കേന്ദ്രം. സംസ്ഥാനങ്ങളിലെ ഓക്‌സിജന്‍ ലഭ്യത കേന്ദ്രം വിലയിരുത്തുകയാണ്. ഏഴുമാസത്തിനു ശേഷമാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടക്കുന്നത്. കഴിഞ്ഞ ദിവസം 1.17ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഒരു ദിവസം കൊണ്ട് 28 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ആകെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 3.52 ലക്ഷമായി.