Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡല്‍ഹിയില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപനം സ്ഥിരീകരിച്ചു

ഡല്‍ഹിയില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപനം സ്ഥിരീകരിച്ചു
, വ്യാഴം, 30 ഡിസം‌ബര്‍ 2021 (12:57 IST)
ഡല്‍ഹിയില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. യാതൊരുവിധ യാത്രയും നടത്താത്തവര്‍ക്കും രോഗം ബാധിക്കുന്നത് സാമൂഹികവ്യാപനത്തിന്റെ സൂചനയാണെന്ന് മന്ത്രി പറഞ്ഞു.

263 ഒമിക്രോണ്‍ കേസുകളാണ് ഡല്‍ഹിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയിലെ ആകെ കോവിഡ് കേസുകളുടെ 46 ശതമാനവും ഒമിക്രോണ്‍ രോഗികളാണ്. ഇതില്‍ 115 പേര്‍ക്കാണ് വിദേശയാത്രാ പശ്ചാത്തലമുള്ളത്. മറ്റുള്ളവര്‍ക്ക് ആര്‍ക്കും ഇത്തരത്തില്‍ വിദേശയാത്രാ പശ്ചാത്തലമില്ലെന്നും സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. യാതൊരുവിധ യാത്രാ പശ്ചാത്തലവുമില്ലാത്തവര്‍ക്കും രോഗം ബാധിക്കുന്നെന്നും ഇത് ആശങ്ക സൃഷ്ടിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാന്‍സിലര്‍ പദവി ഏറ്റെടുക്കില്ലെന്ന ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് വിഡി സതീശന്‍