സ്കൂൾ കുട്ടികൾക്ക് തിരിച്ചറിയൽ കാർഡ്, ഒരു രാജ്യം, ഒരു വിദ്യാർഥി ഐഡി വരുന്നു

Webdunia
തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (20:26 IST)
ആധാറിന് സമാനമായി രാജ്യത്തെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. ഒരു രാജ്യം ഒരു വിദ്യാര്‍ഥി ഐഡി എന്ന പേരില്‍ പദ്ധതി നറ്റപ്പിലാക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നത്.
 
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാവും പദ്ധതി നടപ്പിലാക്കുക. ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി എന്ന പേരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനാണ് പദ്ധതി. സ്വകാര്യ,സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്ന വേര്‍തിരിവുകളില്ലാതെ തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനാണ് പദ്ധതി. പ്രീ പ്രൈമറി മുതല്‍ ഹയര്‍ എഡ്യൂക്കേഷന്‍ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. കുട്ടികളുടെ അക്കാദമിക നിലവാരവും നേട്ടങ്ങളും ഇതോടെ ട്രാക്ക് ചെയ്യാനാകും. ആധാറിന് സമാനമായി രക്തഗ്രൂപ്പ്, പൊക്കം,തൂക്കം തുടങ്ങിയ വിവരങ്ങളും തിരിച്ചറിയല്‍ നമ്പറിനായി ശേഖരിക്കും. ആവശ്യമായി വരുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രം പരിശോധിക്കാന്‍ കഴിയുന്ന വിധമാകും സംവിധാനം ഒരുക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments