Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്‌നാട്ടിൽ ഓൺലൈൻ ചൂതാട്ടം നിരോധിച്ചു, നിയമം ലംഘിച്ചാൽ രണ്ട് വർഷം വരെ തടവ്

തമിഴ്‌നാട്ടിൽ ഓൺലൈൻ ചൂതാട്ടം നിരോധിച്ചു, നിയമം ലംഘിച്ചാൽ രണ്ട് വർഷം വരെ തടവ്
, വെള്ളി, 20 നവം‌ബര്‍ 2020 (23:16 IST)
തമിഴ്‌നാട്ടിൽ ഓൺലൈൻ ചൂതാട്ടം നിരോധിച്ചു. ഇതിനായി സർക്കാർ പ്രത്യേകം ഓർഡിനൻസ് ഇറക്കി.ഓണ്‍ലൈന്‍ ചൂതാട്ടം നടത്തുന്നവര്‍ക്ക് ഇനി 5000 രൂപ പിഴയും ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും ലഭിക്കും.ഓൺലൈൻ ചൂതാട്ടം നടത്തുന്നവർക്ക് 10,000 രൂപ പിഴയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കും.
 
ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് തമിഴ്‌നാട്ടിൽ ഒട്ടേറെ പേർ ആത്മഹത്യ ചെയ്തിരുന്നു.ഈ പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സർക്കാരിന്റെ നടപടി.ചൂതാട്ടം നിരോധിക്കുന്നത് പരിശോധിച്ചുകൂടേയെന്ന് ചൂതാട്ടനിരോധന ഹര്‍ജി പരിഗണിക്കുന്നതിനിടെ മദ്രാസ് ഹൈക്കോടതിയും സര്‍ക്കാരിനോട് ചോദിച്ചിരുന്നു. നേരത്തെ ആന്ധ്രാപ്രദേശും തെലങ്കാനയും ഓൺലൈൻ ചൂതാട്ടം നിരോധിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡൽഹിയിൽ പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവർക്കും തുപ്പുന്നവർക്കും 2,000 രൂപ പിഴ