Webdunia - Bharat's app for daily news and videos

Install App

656 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന, ഓപ്പറേഷൻ പി ഹണ്ടിൽ 15 പേർ അറസ്റ്റിൽ

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2022 (17:56 IST)
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തറയുന്നതിനായി കേരള പോലീസ് സൈബർ ഡോമിന് കീഴിൽ രൂപികരിച്ച കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ ടീമിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ പി ഹണ്ട് പരിശോധനയിൽ 15 പേരെ അറസ്റ്റ് ചെയ്തു.
 
സംസ്ഥാനത്തെ 656 കേന്ദ്രങ്ങൾ നിരീക്ഷിച്ച് ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ 280 ടീമുകളായാണ് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. 67 കേസുകൾ രജിസ്റ്റർ ചെയ്ത അന്വേഷണ സംഘം 15 പേരെ അറസ്റ്റ് ചെയ്തതിന് പുറമെ മൊബൈൽ ഫോൺ, മോഡം, ഹാർഡ് ഡിസ്ക്, മെമ്മറി കാർഡുകൾ, ലാപ്പ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ ഉൾപ്പെടെ, ഇതിനായി ഉപയോഗിച്ച   279 ഓളം ഉപകരണങ്ങളും പിടിച്ചെടുത്തു. 
 
5 മുതൽ 15 വരെയുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളുമാണ് ഇവർ പ്രചരിപ്പിച്ചിരുന്നത്. സൗത്ത് സോൺ ഐജിയും സൈബർ ഡോം നോഡൽ ഓഫീസറുമായ പി. പ്രകാശ് ഐപിഎസ്  ന്റെ മേൽനോട്ടത്തിൽ സൈബർ ഡോം ഓപ്പറേറ്റിംഗ് ഓഫീസർ ശ്യാം കുമാർ എ, രഞ്ജിത് ആർ.യു, അനൂപ് ജി.എസ്, വൈശാഖ് എസ്.എസ്, അരുൺരാജ്.  ആർ, അക്ഷയ്,  സന്തോഷ് എന്നിവരടങ്ങിയ സിസിഎസ്ഇ സൈബർഡോം ടീമാണ് ഓൺലൈൻ വഴി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ നിരീക്ഷിച്ച് കണ്ടെത്തിയത്. ബച്പൻ ബച്ചാവോ ആന്തോളൻ എന്ന എൻജിഒയും  ഓപ്പറേഷൻ പി ഹണ്ടിനായുള്ള സാങ്കേതിക സഹായം നൽകിയിരുന്നു. അഞ്ച് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണിവ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

മാലിന്യം പരിസ്ഥിതി പ്രശ്‌നം മാത്രമല്ല, ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നം: മന്ത്രി എംബി രാജേഷ്

തീവ്ര ന്യൂനമര്‍ദ്ദത്തിനൊപ്പം ശക്തികൂടിയ മറ്റൊരു ന്യൂനമര്‍ദ്ദം; മഴ കനക്കുന്നു, വേണം ജാഗ്രത

നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചെന്ന വിവരം ആശ്വാസജനകം: മുഖ്യമന്ത്രി

കൊച്ചിയിൽ മദ്യപിച്ച് ബസോടിച്ചു, മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ നിയമ നടപടി

Kerala Rain: സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ദിവസം ശക്തമായ മഴ, കാസർകോട് നദികളിൽ ജലനിരപ്പുയരുന്നു

അടുത്ത ലേഖനം
Show comments