Publish Date: Tue, 30 Aug 2022 (14:10 IST)
Updated Date: Tue, 30 Aug 2022 (14:12 IST)
സംസ്ഥാനത്ത് മൂന്നുദിവസം വ്യാപകമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ്. ശക്തമായ മഴയെ തുടര്‍ന്ന് നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും എല്ലാ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.