ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്‍മാന് കൈമാറി; ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്‍മാന് കൈമാറി; ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി

Webdunia
വെള്ളി, 20 ഏപ്രില്‍ 2018 (14:40 IST)
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പ്രതിപക്ഷം ഇംപീച്മെന്റ് നോട്ടിസ് നല്‍കി.  രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒപ്പിട്ട നോട്ടീസ് രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവിന് കൈമാറി.

ഏഴ് പാര്‍ട്ടികളിലെ 60 എംപിമാര്‍ നോട്ടീസില്‍ ഒപ്പിട്ടെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസ്, എൻസിപി, സിപിഎം, സിപിഐ, എസ്പി, ബിഎസ്പി, മുസ്ലീം ലീഗ് തുടങ്ങിയ പാർട്ടികളാണ് നോട്ടീസിനെ പിന്തുണച്ചത്.

സിബിഐ പ്രത്യേക ജ‍ഡ്ജി ബിഎച്ച് ലോയയുടെ മരണത്തിൽ അസ്വഭാവികതയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും കേസ് പരിഗണിക്കരുതെന്നും വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണു ഇംപീച്ച്മെന്റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുവന്നത്.

ഇതിനിടെ പൊതുജനമധ്യത്തില്‍ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് ചര്‍ച്ചകള്‍ ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജുഡീഷ്യറിക്കെതിരായ രാഷ്ട്രീയക്കാരുടെ പ്രസ്താവനയില്‍ ഞങ്ങളെല്ലാവരും അസ്വസ്ഥരാണെന്നും ജസ്റ്റിസ് എകെ സിക്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ പ്രതിപക്ഷനേതാവിന്റെ ഇടപെടല്‍ സംശയിക്കുന്നു: മന്ത്രി വിഎന്‍ വാസവന്‍

അമേരിക്കയിലേക്ക് അപൂര്‍വ്വ ധാതുക്കള്‍ കയറ്റി അയച്ച് പാകിസ്ഥാന്‍; രഹസ്യ ഇടപാടാണെന്ന ആരോപണവുമായി പ്രതിപക്ഷം

കോടതി മുറിയിലെ അതിക്രമശ്രമം: ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി

മതരാഷ്ട്രവാദം നോര്‍മലൈസ് ചെയ്യാന്‍ യുഡിഎഫ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയെ ഒപ്പം നിര്‍ത്തും

Kerala Weather: 'വീണ്ടും മഴ വരുന്നേ'; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments