ബജറ്റ്: അവതരണവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം; അഹമ്മദിന് പാര്‍ലമെന്റ് ആദരമര്‍പ്പിച്ചു
ബജറ്റ് അവതരണവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം
മോഡി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നല്കി. ബജറ്റ് മാറ്റി വെക്കേണ്ടതില്ലെന്ന സ്പീക്കറുടെ നിലപാടിനെ തുടര്‍ന്നാണ് ബജറ്റ് ഇന്നു തന്നെ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.
ബജറ്റ് അവതരണത്തിനായി ചേര്‍ന്ന പാര്‍ലമെന്റ് ഇ അഹമ്മദിന് ആദരാഞ്ജലി അര്‍പ്പിച്ചു. ബജറ്റ് ഭരണഘടനാവിഷയം ആയതിനാല്‍ മാറ്റാന്‍ കഴിയില്ലെന്നും ഇ അഹമ്മദിനോടുള്ള ആദരസൂചകമായി നാളെ സഭ ചേരില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
എന്നാല്‍, ബജറ്റ് ആവതരിപ്പിക്കരുതെന്ന് സഭ ചേര്‍ന്നയുടനെ പ്രതിപക്ഷം ആവശ്യപ്പെട്ടു. മുതിര്‍ന്ന പാര്‍ലമെന്റേറിയന്‍ എന്നുള്ള ആദരവ് കാണിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടക്കം മുതൽക്കേ ധനമന്ത്രി അരുൺജെയ്റ്റ്ലി ബജറ്റ് അവതരപ്പിക്കണമെന്ന നിലപാടിലായിരുന്നു.