Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുതലക്കണ്ണുനീര്‍ ഒഴുക്കേണ്ട കാര്യമില്ലെന്ന് ഒപിഎസ്; എംഎല്‍എമാരെ ശശികല സ്വതന്ത്രരായി വിടണമെന്നും ആവശ്യം

എം എല്‍ എമാരെ ശശികല സ്വതന്ത്രരാക്കണമെന്ന് ഒ പി എസ്

മുതലക്കണ്ണുനീര്‍ ഒഴുക്കേണ്ട കാര്യമില്ലെന്ന് ഒപിഎസ്; എംഎല്‍എമാരെ ശശികല സ്വതന്ത്രരായി വിടണമെന്നും ആവശ്യം
ചെന്നൈ , തിങ്കള്‍, 13 ഫെബ്രുവരി 2017 (13:11 IST)
മുതലക്കണ്ണുനീര്‍ ഒഴുക്കേണ്ട കാര്യമൊന്നും ഇല്ലെന്ന് എ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികലയോട്  കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം പറഞ്ഞു. കഴിഞ്ഞദിവസം റിസോര്‍ട്ടില്‍ എത്തി എം എല്‍ എമാര്‍ക്ക് ഒപ്പം ശശികല മാധ്യമങ്ങളെ കണ്ടിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ എം എല്‍ എമാര്‍ സ്വതന്ത്രരാണെന്നും ശശികല പറഞ്ഞിരുന്നു. മാധ്യമങ്ങളോട് സംസാരിക്കവെ ശശികല തന്റെ കണ്ണുനീര്‍ തുടയ്ക്കുകയും ചെയ്തിരുന്നു.
 
എന്നാല്‍, മുതല കണ്ണുനീര്‍ ഒഴുക്കേണ്ടെന്നും എം എല്‍ എമാര്‍ സ്വതന്ത്രരാണെങ്കില്‍ അവരെ അവരുടെ മണ്ഡലങ്ങളിലേക്ക് പോകാന്‍ അനുവദിക്കണമെന്നും പനീര്‍സെല്‍വം പറഞ്ഞു. റിസോര്‍ട്ടില്‍ കഴിയുന്ന എം എല്‍ എമാരില്‍ കുറച്ചു പേര്‍ തന്നെ വിളിച്ചിരുന്നു. 
 
ഓരോ എം എല്‍ എയ്ക്കും നാല് ഗുണ്ടകളെ വെച്ച് കാവലിനു വെച്ചിരിക്കുകയാണെന്ന് അവര്‍ അറിയിച്ചു. അവര്‍ക്ക് പുറത്തേക്ക് പോകാന്‍ കഴിയുന്നില്ലെന്നും അവരെ ഭീഷണിപ്പെടുത്തി വെച്ചിരിക്കുകയാണെന്നും ഒ പി എസ് ആരോപിച്ചു. ശശികല വാര്‍ത്താസമ്മേളനം നടത്തി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരുന്നു ഒ പി എസ് ഇങ്ങനെ പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒമ്പതാം ക്ലാസുകാരനെ സഹപാഠികള്‍ മ​ദ്യ​ക്കു​പ്പി​ക്ക് അ​ടി​ച്ചു​കൊ​ന്നു