Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാമൂഹ്യമാധ്യമങ്ങളില്‍ പിന്തുണ ഉറപ്പിച്ച് ഒപിഎസ് സംഘം; രാപകലില്ലാതെ പണിയെടുക്കുന്നത് ആറുപേര്‍ അടങ്ങുന്ന ഐടി സംഘം

സാമൂഹ്യമാധ്യമങ്ങളുടെയും പിന്തുണ ഉറപ്പിച്ച് ഒ പി എസ് സംഘം

സാമൂഹ്യമാധ്യമങ്ങളില്‍ പിന്തുണ ഉറപ്പിച്ച് ഒപിഎസ് സംഘം; രാപകലില്ലാതെ പണിയെടുക്കുന്നത് ആറുപേര്‍ അടങ്ങുന്ന ഐടി സംഘം
ചെന്നൈ , വെള്ളി, 10 ഫെബ്രുവരി 2017 (17:59 IST)
മുഖ്യമന്ത്രി പദവിയില്‍ തുടരുന്നതിന് എം എല്‍ എമാരുടെ പിന്തുണ ഉറപ്പാക്കുന്നതിനുള്ള ശ്രമം അഹോരാത്രം തുടരുന്നതിനിടയില്‍ സാമൂഹ്യമാധ്യമങ്ങളിലും പിന്തുണ ഉറപ്പിക്കാന്‍ കാവല്‍മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം. ആറുപേര്‍ അടങ്ങുന്ന ഐ ടി വിദഗ്‌ധസംഘമാണ് ഫേസ്‌ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ ഒ പി എസിന് പിന്തുണ ഉറപ്പിക്കുന്നത്.
 
എന്തുകൊണ്ട് ശശികല മുഖ്യമന്ത്രിയാകാന്‍ പാടില്ല എന്ന് വ്യക്തമാക്കുന്ന വീഡിയോ ലിങ്കുകളും രാഷ്‌ട്രീയ പോരാട്ടങ്ങളുടെ വാര്‍ത്താലിങ്കുകളും ഒ പി എസിനെ പിന്തുണയ്ക്കുന്ന പോസ്റ്റുകളുമാണ് ഇതില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്.
 
അതേസമയം, തമിഴ്നാട്ടിലെ രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുകയാണ്. കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ സെല്‍വം രാജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. അതേസമയം, തനിക്ക് ആവശ്യത്തിന് പിന്തുണയുണ്ടെന്നും മുഖ്യമന്ത്രിയാകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശശികലയും ഗവര്‍ണറെ കഴിഞ്ഞദിവസം കണ്ടിരുന്നു. ഗവര്‍ണര്‍ ആണ് ഇക്കാര്യത്തില്‍ ഇനി തീരുമാനം അറിയിക്കേണ്ടത്. കേന്ദ്രസര്‍ക്കാരിനോട് അഭിപ്രായം തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇത് ഗവര്‍ണര്‍ തീരുമാനമെടുക്കേണ്ട വിഷയമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനിമുതല്‍ പാസ്‌പോര്‍ട്ട് അതിവേഗം ലഭിക്കും; മോദി സര്‍ക്കാരിന്റെ പദ്ധതിക്ക് വന്‍ വരവേല്‍പ്പ്!