Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കൊതുകു വളര്‍ത്തല്‍' അവസാനിപ്പിക്കാന്‍ രാഷ്ട്രപതി ഭവന് ഡല്‍ഹി മുനിസിപ്പില്‍ കോര്‍പ്പറേഷന്റെ നോട്ടീസ്

രാഷ്ട്രപതി ഭവന് ഡെല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ അമ്പതോളം നോട്ടീസ്; 'ഒന്നു നിര്‍ത്തൂ നിങ്ങളുടെ ഈ കൊതുകു വളര്‍ത്തല്‍'

'കൊതുകു വളര്‍ത്തല്‍' അവസാനിപ്പിക്കാന്‍ രാഷ്ട്രപതി ഭവന് ഡല്‍ഹി മുനിസിപ്പില്‍ കോര്‍പ്പറേഷന്റെ നോട്ടീസ്
ന്യൂഡല്‍ഹി , തിങ്കള്‍, 22 ഓഗസ്റ്റ് 2016 (10:14 IST)
കൊതുകിന് മുട്ടയിട്ട് പെരുകാനുള്ള അന്തരീക്ഷം ഉണ്ടാക്കരുതെന്ന് കാണിച്ച് രാഷ്ട്രപതി ഭവന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി.  2016 ജനുവരി മുതല്‍ ആഗസ്റ്റ് വരെ അമ്പത് തവണയിലധികം കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിത്. 
 
രാഷ്ട്രപതി ഭവന്‍ ഉള്‍പ്പെടുന്ന 320 ഏക്കറിലാണ് കൊതുകള്‍ ഉണ്ടാവുന്നതെന്നാണ് മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ കണ്ടെത്തല്‍. ഡല്‍ഹിയില്‍ ഈ വര്‍ഷം നിരവധി ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭവനിനടക്കം കൊതുക് വളര്‍ച്ചക്കെതിരെ നോട്ടീസ് നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്.
 
തങ്ങള്‍ ഇതുവരെ 52 നോട്ടീസുകള്‍ നല്‍കി കഴിഞ്ഞു. രാഷട്രപതി ഭവന്‍, അവിടത്തെ ജീവനക്കാരുടെ ക്വാര്‍ട്ടേര്‍സുകള്‍, വെള്ളം കെട്ടി കിടക്കുന്ന സ്ഥലങ്ങള്‍ ഇവിടങ്ങളിലെല്ലാം കൊതുകുകളെ വളര്‍ത്തുന്നതെന്ന് ഡെല്‍ഹി മുനിസിപ്പാലിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 
എന്നാല്‍ രാഷ്ട്രപതി ഭവന്‍ പോലുള്ള ഇടങ്ങളില്‍ നോട്ടീസ് നല്‍കുക എന്നതല്ലാതെ കൊതുകുകളുടെ പ്രജനനം തടയാനുള്ള നടപടിയൊന്നും സ്വീകരിക്കാറില്ലെന്നും ആക്ഷേപമുണ്ട്. രാഷ്ട്രപതി ഭവന്‍ മാത്രമല്ല മറ്റ് ഉയര്‍ന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇത് തന്നെയാണ് സ്ഥിതി. ഈ സീസണില്‍ ഇത് വരെ 171 ഡെങ്കിപനി കേസുകളാണ് ഇതു വരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിപണിയില്‍ അദ്ഭുതം സൃഷ്ടിക്കാന്‍ തകര്‍പ്പന്‍ സ്മാർട്ട്ഫോണുകളുമായി നോക്കിയ