Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിബിഐ ആസ്ഥാനത്ത് ചിദംബരത്തെ ചോദ്യം ചെയ്യുന്നു; രാവിലെ കോടതിയിൽ ഹാജരാക്കും; കസ്റ്റഡി അപേക്ഷ നൽകാൻ സിബിഐ

തുടർന്ന് അദ്ദേഹത്തെ സിബിഐ ആസ്ഥാനത്തെ പത്താം നിലയിലെ കോൺഫറൻസ് റൂമിൽ ചോദ്യം ചെയ്യുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

സിബിഐ ആസ്ഥാനത്ത് ചിദംബരത്തെ ചോദ്യം ചെയ്യുന്നു; രാവിലെ കോടതിയിൽ ഹാജരാക്കും; കസ്റ്റഡി അപേക്ഷ നൽകാൻ സിബിഐ
, വ്യാഴം, 22 ഓഗസ്റ്റ് 2019 (08:37 IST)
ഐഎൻഎക്സ് മാക്സ് മീഡിയ അഴിമതിക്കേസിൽ അറസ്റ്റിലായ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തെ സിബിഐ ആസ്ഥാനത്ത് എത്തിച്ചു. കസ്റ്റഡിയിലെടുത്ത ചിദംബരത്തിന്‍റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. തുടർന്ന് അദ്ദേഹത്തെ സിബിഐ ആസ്ഥാനത്തെ പത്താം നിലയിലെ കോൺഫറൻസ് റൂമിൽ ചോദ്യം ചെയ്യുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ, സിബിഐ ഡയറക്റ്റർ ആർകെ ശുക്ള സിബിഐ ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
 
വ്യാഴാഴ്ച സിബിഐ കോടതിയിൽ ഹാജരാക്കും. അതിനിടെ കേന്ദ്ര ധനമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന്‍റെ നിർദേശ പ്രകാരം വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡ് നൽകിയ അനുമതികളെ കുറിച്ച് വിശദമായി ചോദ്യം ചെയ്യാനാണ് സിബിഐ തീരുമാനം. അങ്ങനെയെങ്കിൽ അദ്ദേഹത്തെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമങ്ങളായിരിക്കും സിബിഐ നടത്തുക. ചിദംബരത്തെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുതരണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെടുമെന്നാണ് സൂചന.
 
അതേസമയം, വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമ്പോൾ ജാമ്യ നേടാനായിരിക്കും ചിദംബരത്തിന്‍റെ അഭിഭാഷകർ ശ്രമിക്കുക. എന്നാൽ അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടുനൽകാൻ കോടതി തീരുമാനിച്ചാൽ കസ്റ്റഡി കാലയളവ് തീരുന്നതുവരെ അദ്ദേഹത്തിന് ജാമ്യം ലഭിക്കില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെക്ക് കേസ്: ഒത്തുതീർപ്പ് ചർച്ചകൾക്കായി വിളിച്ചുവരുത്തി; തുഷാർ വെള്ളാപ്പള്ളി ദുബായിൽ അറസ്റ്റിൽ