Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബന്‍‌സാലിയുടെ തലയ്ക്ക് വിലയിട്ടത് തെറ്റെങ്കില്‍ അദ്ദേഹം ചെയ്തതും തെറ്റ്: യോഗി ആദിത്യനാഥ്

ബന്‍‌സാലിയുടെ തലയ്ക്ക് വിലയിട്ടത് തെറ്റെങ്കില്‍ അദ്ദേഹം ചെയ്തതും തെറ്റ്: യോഗി ആദിത്യനാഥ്

padmavati controversy: CM Yogi Adityanath statements
ലഖ്‌നൗ , ചൊവ്വ, 21 നവം‌ബര്‍ 2017 (20:14 IST)
പദ്മാവതി സിനിമയ്‌ക്കെതിരെയും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കെതിരെയും രൂക്ഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും വിവാദനായകനുമായ യോഗി ആദിത്യനാഥ്.

യുപിയിലെ 22 കോടി ജനങ്ങളുടെ വികാരം മാനിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് തയ്യാറാകണം. ബന്‍‌സാലിയുടെ തലയ്ക്ക് വിലയിട്ടത് തെറ്റാണെങ്കില്‍ സംവിധായകന്‍ ചെയ്തതും തെറ്റാണ്. ചിത്രം നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

പദ്മാവതി റിലീസ് ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍ ഗൊരഖ്പൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആദിത്യനാഥ്. ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്യാതെ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി കടുത്ത തീരുമാനവുമായി മോദി സര്‍ക്കാര്‍