Publish Date: Mon, 13 Dec 2021 (12:47 IST)
Updated Date: Mon, 13 Dec 2021 (12:49 IST)
അതിര്‍ത്തി നുഴഞ്ഞുകയറ്റത്തിനിടെ പാക് സ്ത്രീ വെടിയേറ്റുമരിച്ചു. ബിഎസ്എഫിന്റെ ഡെപ്യൂട്ടറി ഇന്‍സ്‌പെക്ടര്‍ എസ് പി എസ് സന്ധുവാണ് ഇക്കാര്യം അറിയിച്ചത്. ആര്‍എസ് പുര സെക്ടറില്‍ ഞായറാഴ്ച രാത്രിയാണ് നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമം നടന്നത്. നുഴഞ്ഞുകയറുമ്പോള്‍ ബിഎസ്എഫ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇത് അവഗണിച്ച് സ്ത്രീ നൂഴഞ്ഞുകയറാന്‍ ശ്രമിക്കുകയായിരുന്നു. ജമ്മുകശ്മീര്‍ ബിഎസ്എഫിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍കൂടിയാണ് സന്ധു.