ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന് നൂറിലേറെ സൈനികരെ നഷ്ടപ്പെട്ടു: ലെഫ് ജനറല്‍ രാജീവ് ഘയ്
ഇന്ത്യന്‍ സൈന്യത്തിന്റെ മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ കൂടിയായ രാജീവ് ഘയ്.
ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന് നൂറിലേറെ സൈനികരെ നഷ്ടപ്പെട്ടുവെന്ന് ലെഫ് ജനറല്‍ രാജീവ് ഘയ്. പാക് സ്വാതന്ത്ര്യ ദിനത്തില്‍ അവര്‍ നല്‍കിയ മരണാനന്തര ബഹുമതികളുടെ എണ്ണം നൂറില്‍ കൂടുതലാണെന്നും അതില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയില്‍ അംഗങ്ങളായ 34 രാജ്യങ്ങളുടെ സേന ഓഫീസര്‍മാരുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ കൂടിയായ രാജീവ് ഘയ്.
പാക്കിസ്ഥാന്റെ 11 വിവാഹത്താവളങ്ങള്‍ ഞങ്ങള്‍ ആക്രമിച്ചു. അവര്‍ക്ക് അഞ്ച് യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ 12 വിമാനങ്ങള്‍ നഷ്ടപ്പെട്ടു. ആക്രമണം മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍് തീരുമാനിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ ദുരന്തം ഉണ്ടാകുമായിരുന്നു. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്.
300 ഓളം കിലോമീറ്റലധികം ദൂരത്തില്‍ നടന്ന ലോകത്തെ ഏറ്റവും ദൂരത്തിലുള്ള കര-വ്യോമ ആക്രമണമായിരുന്നു ഇതൊന്നും അദ്ദേഹം പറഞ്ഞു. അതേസമയം പഹല്‍ഗാം ഭീകരരെ വധിക്കാന്‍ ഞങ്ങള്‍ക്ക് 96 ദിവസം വേണ്ടി വന്നുവെന്നും മൂന്നു പേരെയും കണ്ടെത്തി വധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.