ഈ നീക്കം പാകിസ്ഥാന്റെയോ ?; മോദിയെ കൊല്ലുന്നവര്‍ക്ക് 50 കോടി രൂപ പ്രതിഫലം - പൊലീസ് അന്വേഷണം ആരംഭിച്ചു
മോദിയെ കൊല്ലുന്നവര്‍ക്ക് 50 കോടി രൂപ പ്രതിഫലം നല്‍കുമെന്ന്
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലുന്നവര്‍ക്ക് പാകിസ്ഥാനില്‍ നിന്നും 50 കോടി രൂപ വാഗ്ദാനം. മധ്യപ്രദേശലെി സാത്‌ന ജില്ലയിലെ കുശാല്‍ സോണി എന്നയാള്‍ക്കാണ് സന്ദേശം ലഭിച്ചത്. കുശാലിന്റെ പരാതിയില്‍ മധ്യപ്രദേശ് പൊലീസ് കേസെടുത്തു.
പാകിസ്ഥാനില്‍ നിന്നാണ് വിളിക്കുന്നതെന്നും മുംബൈയില്‍ നടക്കാന്‍ പോകുന്ന റാലിക്കിടെയില്‍ വെച്ച് മോദിയെ വധിക്കാന്‍ സഹായിക്കണമെന്നും പറഞ്ഞാണ് കുശാലിന് ഫോണ്‍ സന്ദേശം ലഭിച്ചത്.
പദ്ധതി നടപ്പാക്കുന്നതിനായി രണ്ടു പേരെ തെരഞ്ഞെടുത്തുവെന്നും ഒരാളുടെ സഹായം കൂടി വേണമെന്നും ഫോണ്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടുവെന്നാണ് കുശാല്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ഫോണ്‍ കോള്‍ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുമെന്നും അതിനു ശേഷം തുടരന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.