Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിലെ മുസ്ലീംങ്ങളെ കുറിച്ച് പാക്കിസ്ഥാന്‍ ആശങ്കപ്പെടേണ്ട: രാജ്‌നാഥ് സിങ്

കശ്മീരിലെ സംഘര്‍ഷത്തിനു പിന്നില്‍ പാക്കിസ്ഥാനെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്

ഇന്ത്യയിലെ മുസ്ലീംങ്ങളെ കുറിച്ച് പാക്കിസ്ഥാന്‍ ആശങ്കപ്പെടേണ്ട: രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി , ചൊവ്വ, 19 ജൂലൈ 2016 (07:18 IST)
ഇന്ത്യയിലെ മുസ്ലീംങ്ങളെ കുറിച്ച് പാക്കിസ്ഥാന്‍ ആശങ്കപ്പെടേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കശ്മീരില്‍ മുസ്ലീംങ്ങളുമായല്ല വിഘടനവാദികളുമായാണ് സൈന്യം ഏറ്റുമുട്ടുന്നതെന്നും കശ്മീരിലെ സംഘര്‍ഷത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്നും രാജ്‌നാഥ് സിങ് രാജ്യസഭയില്‍ പറഞ്ഞു. 
 
കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കാമാഡര്‍ ബുര്‍ഹാന്‍ മുസാഫര്‍ വാനി തീവ്രവാദി തന്നെയാണ്. വാനിക്കെതിരെ 15 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ കൂടി വാനി യുവാക്കളെ തീവ്രവാദത്തിലേക്ക് ആശ്രയിച്ചിരുന്നു. 
 
കശ്മീരിലെ സംഘര്‍ഷത്തില്‍ ബിജെപി അപലപിക്കുന്നു. ജമ്മു കശ്മീരില്‍ സര്‍ക്കാരുമായി കേന്ദ്രം നിരന്തരം ബന്ധപ്പെടുന്നുണ്ട്.സംസ്താനത്തെ ക്രമസമാധാനം നിലനിര്‍ത്താന്‍ ആവശ്യമായതെന്തും സംസ്ഥാനം നല്‍കും. മാരകമായ ആയുധങ്ങള്‍ ഉപയോഗിക്കരുതെന്നു സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ഫ്യു നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അവശ്യമായ സാധനങ്ങള്‍ എത്തിച്ചു നല്‍കും. ഭീകരവാദത്തിനെതിരെ എല്ലാ പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബുർഹാൻ വാനി പാക് പിന്തുണയുള്ള ഭീകരന്‍; കശ്മീരിലെ അക്രമങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് പാകിസ്ഥാന്‍ - രാജ്​നാഥ്​ സിംഗ്