Webdunia - Bharat's app for daily news and videos

Install App

പ്രധാനമന്ത്രിക്ക് പാകിസ്ഥാൻ വ്യോമപാത നിഷേധിച്ചു; മോദി ഒമാൻ വഴി യുഎസിലേക്ക്

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (19:35 IST)
യുഎന്‍ സമ്മേളനത്തിന് പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിനായി പാകിസ്ഥാന്‍ വ്യോമപാത നിഷേധിച്ചു.

പാക് വ്യോമപാത വഴി മോദിയുടെ പ്രത്യേക വിമാനത്തിന് കടന്നുപോകാനുള്ള അനുമതി നൽകില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു.

ആവശ്യം പാകിസ്ഥാന്‍ നിരസിച്ചതോടെ ഒമാൻ വഴിയാകും മോദി അമേരിക്കയിലേക്ക് പറക്കുക. സെപ്റ്റംബര്‍ 21 ആണ് പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. സെപ്റ്റംബര്‍ 27 നാണ് യുഎന്‍ സമ്മേളനം ആരംഭിക്കുന്നത്.

ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി പാക് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ അനുമതി തേടുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഫ്രാന്‍സ് സന്ദര്‍ശനത്തിനായി പാക് വ്യോമപാത ഉപയോഗിക്കാന്‍ അനുമതി തേടിയിരുന്നു. അന്ന് പാകിസ്താന്‍ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.

നേരത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് യാത്ര ചെയ്യാനും ഇന്ത്യ പാകിസ്താന്റെ അനുമതി തേടിയിരുന്നുവെങ്കിലും ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.  ഐസ്‍ലൻഡ്, സ്വിറ്റ്‍സർലൻഡ്, സ്ലോവേനിയ എന്നീ മൂന്ന് രാജ്യങ്ങളിലേക്കായിരുന്നു അദ്ദേഹത്തിന് പോകേണ്ടിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: പാര്‍ട്ടിക്ക് തലവേദന; രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കും

രക്തത്തില്‍ 173 മില്ലിഗ്രാം ആല്‍ക്കഹോള്‍; വൈദികനെതിരെ രണ്ട് വകുപ്പുകള്‍

സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയത് 1014 വെളിച്ചെണ്ണ പരിശോധനകള്‍; പിടിച്ചെടുത്തത് 17,000 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ

യാത്രക്കാരനെ മര്‍ദ്ദിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍; ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയാന്‍ ശ്രമിച്ചു

Breaking News: ഗുരുതര ആരോപണവുമായി യുവനടി; ആരോപണവിധേയന്‍ കോണ്‍ഗ്രസ് നേതാവെന്ന് സൂചന

അടുത്ത ലേഖനം
Show comments