Select Your Language

Notifications

webdunia
webdunia
webdunia
webdunia

'രാഹുല്‍ ഗാന്ധിയേയും അരവിന്ദ് കെജരിവാളിനെയും പാക്കിസ്ഥാന്‍ അനുകൂലിക്കുന്നു': അന്വേഷണം വേണമെന്ന് മോദി

Narendra Modi

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 28 മെയ് 2024 (14:27 IST)
രാഹുല്‍ ഗാന്ധിയേയും അരവിന്ദ് കെജരിവാളിനെയും പാക്കിസ്ഥാന്‍ അനുകൂലിക്കുന്നുവെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദേശിയ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഞാന്‍ ഇരിക്കുന്ന സ്ഥാനത്തില്‍ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച പാക്കിസ്ഥാന്‍ മുന്‍ മന്ത്രി ചൗദരി ഫവദ് ഹുസൈന്‍ രാഹുല്‍ ഗാന്ധിയുടെ ഒരു വീഡിയോ ഷെയര്‍ ചെയ്യുകയും പ്രശംസിക്കുകയും ചെയ്തിരുന്നു. കൂടാതെ അരവിന്ദ് കെജരിവാളിനെയും ഇദ്ദേഹം പ്രശംസിച്ചു. 
 
പാക്കിസ്ഥാനില്‍ നിന്ന് ഞങ്ങളോട് ശത്രുതയുള്ള കുറച്ചാളുകള്‍ ഇവിടെയുള്ള കുറച്ചുപേരെ പ്രശംസിക്കുന്നതെന്തിനെന്ന് തനിക്കറിയില്ലെന്നും മോദി പറഞ്ഞു. പാക്കിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മന്ത്രിസഭയിലുണ്ടായിരുന്ന ആളാണ് ചൗദരി. കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചപ്പോള്‍ ഇതൊരു നല്ലവാര്‍ത്തയാണെന്ന് ചൗദരി സോഷ്യല്‍ മീഡിയ എക്‌സില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. കെജ്രിവാളും കുടുംബവും പോളിങ് ബൂത്തില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു ചൗദരി അടുത്തതായി എക്‌സില്‍ പങ്കുവച്ച ചിത്രം. വിദ്വേഷം മാറി ഇവിടെ സമാധാനം വരട്ടെയെന്നായിരുന്നു ചൗദരി അടിക്കുറിപ്പെഴുതിയത്. അതിന് കെജരിവാള്‍ ശക്തമായ മറുപടിയും നല്‍കി. ഞങ്ങളുടെ സ്വന്തം പ്രശ്‌നങ്ങള്‍ ഞങ്ങള്‍ കൈകാര്യംചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ട്വീറ്റ് ഞങ്ങള്‍ക്ക് ആവശ്യമില്ല. നിങ്ങളുടെ രാജ്യത്തെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ ആദ്യം തീര്‍ക്കു-എന്നായിരുന്നു മറുപടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയിലുണ്ടായത് മേഘവിസ്ഫോടനമാകാമെന്ന് വിദഗ്ധർ, ഒരു മണിക്കൂറിൽ പെയ്തത് 98.4 മില്ലീമീറ്റർ മഴ