Webdunia - Bharat's app for daily news and videos

Install App

ക്രിസ്തുമസിന് ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ വക സമ്മാനം!

ഇതു പ്രതീക്ഷിച്ചിരുന്നോ? ഇന്ത്യയെ ഞെട്ടിച്ച് പാകിസ്ഥാൻ!

Webdunia
ശനി, 24 ഡിസം‌ബര്‍ 2016 (11:59 IST)
ക്രിസ്തുമസിന് ഇന്ത്യൻ ജനതയ്ക്ക് പാകിസ്ഥാന്റെ വക സമ്മാനം. പാകിസ്ഥാൻ ജയിലിൽ കഴിയുന്ന 439 ഇന്ത്യൻ തടവുകാരെ വിട്ടയക്കാൻ തീരുമാനമായി. രണ്ട് ഘട്ടങ്ങളായാണ് തടവുകാരെ നാട്ടിലേക്ക് വിട്ടയക്കുക. ആദ്യ ഘട്ടത്തിൽ വിട്ടയക്കുന്ന ആളുകൾ ക്രിസ്തുമസ് ദിനത്തിൽ നാട്ടിലെത്തും. ഇരു രാജ്യങ്ങളിലേയും നയതന്ത്ര പ്രതിനിധികൾ നടത്തിയ ചർച്ചയെ തുടർന്നാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
 
മത്സ്യബന്ധനത്തിനിടെ മനഃപൂർവ്വമല്ലാതെ സമുദ്രാർത്തി ലംഘിച്ചതിനാണ് 439 പേരേയും പാകിസ്ഥാൻ അറസ്റ്റ് ചെയ്ത് തടവിലാക്കിയത്. 220 തൊഴിലാളികളെ ആദ്യഘട്ടത്തിൽ വിട്ടയക്കും. ബാക്കിയുള്ള 219 പേരെ ജനുവരി 5നും വിട്ടയക്കുന്നതായിരിക്കും. ഒപ്പം പാകിസ്ഥാൻ പിടിച്ച് വെച്ച മത്സ്യബന്ധന ബോട്ടുകളും വിട്ടു നൽകുന്നതിലും തീരുമാനമായി.
 
പാകിസ്ഥാൻ - ഇന്ത്യ ഫോറം ഫോർ പീസ് ആൻഡ് ഡെമോക്രസിയുടെ വാക്താവ് ജതിൻ ദേശായി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തടവുകാരെ നാട്ടിലെത്തിക്കുന്നത് വളരെ പ്രാധാന്യമുള്ളതും സുരക്ഷ നൽകേണ്ടതുമായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാൻ സ്വീകരിച്ച നടപടിക്ക് തുല്യമായി ഇന്ത്യയും ഇതേ നിലപാട് സ്വീകരിക്കണമെന്ന് ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ജയിലുകളിൽ ഉള്ള പാകിസ്ഥാൻ മീൻ പിടുത്തക്കാരെ വിട്ടയക്കണമെന്നാണ് ഫോറത്തിന്റെ ആവശ്യം. 80 പാകിസ്താൻ തൊഴിലാളികളാണ് ഗുജറാത്ത് ജയിലിൽ കഴിയുന്നത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവന്‍: എംവി ഗോവിന്ദന്‍

'അവളെ സൂക്ഷിക്കണം, അവള്‍ പാക് ചാരയാണ്'; ജ്യോതി മല്‍ഹോത്രയെ കുറിച്ച് കഴിഞ്ഞ വര്‍ഷം വന്ന കുറിപ്പ് വൈറല്‍

ജോ ബൈഡന് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍; രോഗം എല്ലുകളിലേക്കും ബാധിച്ചു

പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി പാക്കിസ്ഥാനിലും ചൈനയും സന്ദര്‍ശനം നടത്തി; വരുമാനസ്രോതസില്‍ അന്വേഷണം നടത്താന്‍ പോലീസ്

പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി മല്‍ഹോത്ര കശ്മീര്‍ സന്ദർശിച്ചിരുന്നു; യാത്രാ വിവരങ്ങൾ ഇങ്ങനെ

അടുത്ത ലേഖനം
Show comments