Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയെ നശിപ്പിക്കാൻ തയ്യാറെടുത്ത് പാകിസ്ഥാൻ, ലക്ഷ്യം പ്രമുഖർ; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

തിരിച്ചടിക്കാൻ തയാറെടുത്ത് പാക്ക് ഭീകരർ; ലക്ഷ്യം പ്രമുഖരെന്ന് റിപ്പോർട്ട്

Webdunia
ഞായര്‍, 2 ഒക്‌ടോബര്‍ 2016 (13:55 IST)
ഇന്ത്യയെ മുച്ചൂടും മുടിക്കാനുള്ള തയ്യാറെടുപ്പിലാണ് പാകിസ്ഥാനെന്ന് റിപ്പോർട്ടുകൾ. ഉറി ആക്രമണത്തിന് തിരിച്ചടിയായി നിയന്ത്രണ രേഖ മറികടന്നുള്ള ഇന്ത്യയുടെ അക്രമണം ഇതുവരെ പാകിസ്ഥാൻ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ തിരിച്ചടിക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാനെന്നാണ് ലഭിക്കുന്ന വിവരം.
 
തിരിച്ചടി നൽകാൻ ഭീകരവാദ ഗ്രൂപ്പുകൾ തയാറെടുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി. അതിർത്തിവഴി കൂടുതൽ ഭീകരർക്ക് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ പാക്കിസ്ഥാൻ അവസരം ഒരുക്കുന്നതായാണ് റിപ്പോർട്ട്. ജമ്മു കശ്മീരിനു പുറമെ പ്രധാന നഗരങ്ങളും രാഷ്ട്രീയ, ചലച്ചിത്ര പ്രമുഖരെയും വരെ ലക്ഷ്യം വയ്ക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകുന്നു.
 
അതേസമയം, നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യ പാക് പ്രവശ്യയിലെത്തി നടത്തിയ മിന്നലാക്രമണം പാകിസ്ഥാൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അത്തരത്തിൽ ഇന്ത്യ ആക്രമണം നടത്തിയതായി അവർ സ്ഥിരീകരിച്ചിരുന്നുവെങ്കിൽ സൈനിക തിരിച്ചടിമാത്രമേ അവർക്ക് സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടാണ് അവർ ഇന്ത്യൻ ആക്രമണം തള്ളിയതെന്നും സർക്കാർ ഉദ്യോഗസ്ഥർ ആരോപിച്ചു.
 
വിവരങ്ങൾ ലഭിച്ചതോടെ അതിർത്തി പ്രദേശങ്ങളിൽ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ, പഞ്ചാബിലെ ദിനഗറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്യുന്ന കുറിപ്പോടെ ബലൂണുകൾ പറന്നെത്തിയത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഉറുദുവിൽ ‘അയൂബിന്റെ വാൾ ഇപ്പോഴും ഞങ്ങളുടെ കൈവശമുണ്ട്’ എന്നെഴുതിയ രണ്ടു ബലൂണുകളാണു ദിനനഗറിലെ ഗീസാൽ ഗ്രാമവാസികൾക്കു ലഭിച്ചത്.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് സിബിൽ സ്കോർ ? , എന്തുകൊണ്ട് ഇത് പ്രധാനപ്പെട്ടതാകുന്നു?

കേരളത്തിന് 350 കിമീ വേഗം ആവശ്യമില്ല, 200 മതി, വേണ്ടത് 15-30 മിനിറ്റ് ഇടവേളയിൽ ഇരുദിശയിലും ട്രെയിൻ സർവീസ്: ഇ ശ്രീധരൻ

കൂട്ടുകാരികള്‍ക്കൊപ്പം പോകുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കി; 16കാരന്‍ പിടിയില്‍

ലഹരി മരുന്ന് കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു

തൊണ്ടയില്‍ അടപ്പ് കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, മൂത്ത കുട്ടി മരിച്ചത് മുലപ്പാല്‍ കുടുങ്ങി; അസ്വാഭാവികത ആരോപിച്ച് പിതാവ്, പരാതി നല്‍കി

അടുത്ത ലേഖനം
Show comments